ETV Bharat / bharat

അസം പ്രളയം; സ്ഥിതിഗതികൾ മോശമാകുന്നതായി റിപ്പോർട്ട് - ദാരംഗ്, സോണിത്പൂർ ജില്ലകൾ

ബ്രഹ്മപുത്ര, തങ്‌നി അടക്കമുള്ള നിരവധി നദികൾ കരകവിഞ്ഞ് ഒഴുകുന്നതോടെ ഭൂരിഭാഗം ഗ്രാമങ്ങളും വെള്ളത്തിലാണ്.

Darang  Sonitpur district  Assam floods  Brahmaputra  Assam flood fury  അസം പ്രളയം  സ്ഥിതിഗതികൾ മോശമാകുന്നതായി റിപ്പോർട്ട്  ദാരംഗ്, സോണിത്പൂർ ജില്ലകൾ  അസം
അസം പ്രളയം; സ്ഥിതിഗതികൾ മോശമാകുന്നതായി റിപ്പോർട്ട്
author img

By

Published : Jul 23, 2020, 7:42 PM IST

ഗുവാഹത്തി: പ്രളയത്തെ തുടർന്ന് അസമിലെ സ്ഥിതിഗതികൾ മോശമാകുന്നതായി റിപ്പോർട്ട്. അസമിലെ ദാരംഗ്, സോണിത്പൂർ ജില്ലകളെയാണ് പ്രളയം കാര്യമായി ബാധിക്കുന്നത്. ബ്രഹ്മപുത്ര, തങ്‌നി നദികൾ അപകടനിലക്ക് മുകളിലൂടെ ഒഴുകുന്നത് തുടരുന്നതോടെ കിഴക്കൻ പ്രവിശ്യയായ ദാരംഗിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി പേരാണ് ഗ്രാമങ്ങൾ വിട്ടുപോകുന്നത്. സക്തോല നദി കരകവിഞ്ഞൊഴുകുന്നതോടെ പടിഞ്ഞാറൻ പ്രവിശ്യയായ ദാരംഗിലെ മംഗൾഡെ, സിപജർ വിധാൻ സഭ പ്രദേശങ്ങളിലെ നൂറുകണക്കിന് ഗ്രാമങ്ങൾ വെള്ളത്തിലാണ്.

സോണിത്പൂർ ജില്ലയിലും ബൊർസോള പ്രദേശത്തെയും സ്ഥിതി സമാനമാണ്. കൊവിഡും പ്രളയവും ജീവിതത്തെ തന്നെ മാറ്റി മറിച്ചെന്നും കൃഷി പൂർണമായും നശിച്ചെന്നും കർഷകൻ പറഞ്ഞു. നാളെ എംഎൽഎ സ്ഥലം സന്ദർശിക്കുമെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നും കർഷകൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 30 ജില്ലകളെ ബാധിച്ച പ്രളയത്തിൽ 88 പേരാണ് മരിച്ചത്. 56,27,389 ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ടെന്നും എ.എസ്.ഡി.എം.എ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.