പട്‌ന: ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ഭൂപേന്ദര്‍ യാദവ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്‌ദാനം നല്‍കിയ തേജസ്വി യാദവിന്‍റെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ജോലിക്ക് അര്‍ഹതയില്ലാത്തവരാണ് തൊഴില്‍ നല്‍കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഇവിടെ ധാരാളം സ്‌കൂളുകളും ഓപ്പണ്‍ സര്‍വകലാശാലകളുമുണ്ട്. കുറഞ്ഞത് ജോലി ലഭിക്കാന്‍ അയാള്‍ക്ക് അര്‍ഹതയുണ്ടായിരിക്കണം, എന്നിട്ട് ജോലിയെക്കുറിച്ച് സംസാരിക്കാമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. തേജസ്വി യാദവിന്‍റെ നേതൃ ഗുണം പോരെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് പക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്ന മഹാസഖ്യം തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴില്‍ വാഗ്‌ദാനവും കാര്‍ഷിക ബില്ലുകളെക്കുറിച്ചും പ്രകടന പത്രികയില്‍ പറയുന്നു.
അതേസമയം, എല്‍ജെപി എൻഡിഎ സഖ്യത്തിന്‍റെ ഭാഗമല്ലെന്നും ചിരാഗ് പസ്വാനോട് മിഥ്യാധാരണ വച്ചു പുലര്‍ത്തരുതെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയും പോരാടുകയാണെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ഹനുമാനാണ് താനെന്നും കേന്ദ്രത്തിലെയും ബിഹാറിലെയും മറ്റ് നേതാക്കളുടെ പ്രസ്‌താവനകള്‍ അദ്ദേഹവുമായുള്ള തന്‍റെ ബന്ധത്തെ ബാധിക്കില്ലെന്നും ചിരാഗ് പസ്വാന്‍ വ്യക്തമാക്കിയത്. ബിജെപി മല്‍സരിക്കുന്ന സീറ്റുകളില്‍ എല്‍ജെപി മല്‍സരിക്കുന്നില്ല. ജെഡിയു മല്‍സരിക്കുന്ന സീറ്റുകളിലേക്കാണ് എല്‍ജെപി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 28, നവംബര്‍ 3,7 തീയതികളിലായാണ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.