ന്യൂഡൽഹി: മൂന്നാം ഘട്ട കൊവിഡ് മരുന്ന് വിതരണം അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധൻ. 50 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും മൂന്നാം ഘട്ടത്തില്‍ മുൻഗണനയെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. കൊവിഡ് മരുന്നുകള്‍ക്കായി 35,000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ വിഹിതം വർധിപ്പിക്കുമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ലോക്‌സഭയില്‍ ഹര്‍ഷ വര്‍ധ പറഞ്ഞു. ജനുവരി 16ന് ആരംഭിച്ച ആദ്യ ഘട്ട മരുന്ന വിതരണം സുഗമമായി പുരോഗമിക്കുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നിലവില്‍ മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.
ഫെബ്രുവരി രണ്ട് മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രണ്ടാം ഘട്ട മരുന്ന് വിതരണം ആരംഭിച്ചു. രണ്ട് കോടി രൂപ ചിലവില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവര്‍ക്കാണ് മുൻഗണ നല്‍കുന്നത്. വിപണിയിൽ ലഭ്യമാകുന്ന മരുന്നുകൾക്ക് സബ്സിഡി നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, വാക്സിൻ സംബന്ധിച്ച ഒരു വിദഗ്ദ്ധ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.