ETV Bharat / bharat

പർവതാരോഹകയും പത്മശ്രീ ജേതാവുമായ പ്രേംലത അഗർവാളിന്‍റെ വസതിയിൽ കവർച്ച - ജംഷദ്‌പൂരിലെ വസതിയിലാണ്

ജാർഖണ്ഡിലെ ജംഷദ്‌പൂരിലെ വസതിയിലാണ് അജ്ഞാതർ കവർച്ച നടത്തിയത്. അവാർഡ്, വെള്ളി നാണയങ്ങൾ, കമ്പ്യൂട്ടർ ആക്‌സസറികൾ, 20,000 രൂപ എന്നിവ മോഷണം പോയി.

Premlata Agarwal news Mountaineer Jharkhand news Jamshedpur news പത്മശ്രീ പുരസ്കാര ജേതാവുമായ പ്രേംലത പ്രേംലത അഗർവാളിന്റെ വസതിയിൽ കവർച്ച ജംഷദ്‌പൂരിലെ വസതിയിലാണ് അജ്ഞാതർ കവർച്ച നടത്തി
പ്രശസ്‌ത പർവതാരോഹകനും പത്മശ്രീ പുരസ്കാര ജേതാവുമായ പ്രേംലത അഗർവാളിന്റെ വസതിയിൽ കവർച്ച
author img

By

Published : Jun 16, 2020, 10:12 AM IST

റാഞ്ചി: പ്രശസ്‌ത പർവതാരോഹകയും പത്മശ്രീ പുരസ്കാര ജേതാവുമായ പ്രേംലത അഗർവാളിന്‍റെ വസതിയിൽ കവർച്ച. ജാർഖണ്ഡിലെ ജംഷദ്‌പൂരിലെ വസതിയിലാണ് അജ്ഞാതർ കവർച്ച നടത്തിയത്. അവാർഡ്, വെള്ളി നാണയങ്ങൾ, കമ്പ്യൂട്ടർ ആക്‌സസറികൾ, 20,000 രൂപ എന്നിവ മോഷണം പോയി.

പുലർച്ചെ അഞ്ച് മണിയോടെ വെന്‍റിലേറ്ററിലൂടെ വീടിനുള്ളിൽ കടന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് പ്രേംലത അഗർവാളിന്‍റെ ഭർത്താവ് വിമൽ അഗർവാൾ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി എസ്‌പി സുഭാഷ് ചന്ദ്രജാത്ത് പറഞ്ഞു.

2011ൽ 48-ാം വയസ്സിൽ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് പ്രേംലത. സെവൻ സമ്മിറ്റുകൾ സ്കെയിൽ ചെയ്ത ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് പ്രേംലത അഗർവാൾ.

പർവതാരോഹകയും പത്മശ്രീ ജേതാവുമായ പ്രേംലത അഗർവാളിന്‍റെ വസതിയിൽ കവർച്ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.