ബെംഗളൂരൂ: മദ്യവിൽപ്പനശാലയിൽ അതിക്രമിച്ച് കയറി ഒരു ലക്ഷം രൂപ വിലവരുന്ന മദ്യക്കുപ്പികൾ മോഷ്ടിച്ചു. കർണാകയിലെ ഉല്ലാലിൽ മൈസൂർ സെയിൽസ് ഇന്‍റർനാഷണൽ വൈൻ ഷോപ്പിലാണ് മോഷണം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
കടയുടെ ഷട്ടറുകൾ തകർത്താണ് മോഷ്ടാക്കാൾ അകത്ത് പ്രവേശിച്ചത്. തെളിവുകൾ നശിപ്പിക്കുന്നതിനായി കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയും നശിപ്പിച്ചു. അടുത്തുള്ള പാൻ ഷോപ്പിൽ നിന്ന് പത്ത് പാക്കറ്റ് സിഗരറ്റും ഇവർ മോഷ്ടിച്ചിട്ടുണ്ട്. ലോക് ഡൗണിൽ മദ്യ വിൽപ്പനക്കും സമ്പൂർണ വിലക്കാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.