ETV Bharat / bharat

മഹരാഷ്ട്രയില്‍ സഖ്യം തള്ളാതെ അമിത് ഷാ; മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ചയില്ല

ശിവസേയുമായി സഖ്യത്തിന് ഇപ്പോഴും തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു

മഹരാഷ്ട്രയില്‍ സഖ്യം തള്ളാതെ അമിത് ഷാ; മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ചയില്ല
author img

By

Published : Nov 13, 2019, 8:05 PM IST

Updated : Nov 13, 2019, 8:39 PM IST

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തർക്കം രൂക്ഷമാകവേ മൗനം വെടിഞ്ഞ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ആർക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. ശിവസേനയുമായി സഖ്യ ധാരണ ഉണ്ടാക്കിയപ്പോൾ തന്നെ ദേവേന്ദ്ര ഫഡ്നാവിസിനെ മഖ്യമന്ത്രിയാക്കുമെന്ന നിലപാട് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും തന്‍റെയും ഈ നിലപാടിനെതിരെ ആരും പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

മഹരാഷ്ട്രയില്‍ സഖ്യം തള്ളാതെ അമിത് ഷാ; മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ചയില്ല

ശിവസേനയുമായി ഇപ്പോഴും സഖ്യത്തിന് തയ്യാറാണ് എന്നാല്‍ മുഖ്യമന്ത്രി പദത്തിന്‍റ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അമിത്ഷാ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാൻ അംഗസംഖ്യയുണ്ടെങ്കില്‍ ആർക്കും ഗവർണറെ സമീപിക്കാം. ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള അംഗസഖ്യയില്ലെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:Conclusion:
Last Updated : Nov 13, 2019, 8:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.