ETV Bharat / bharat

തന്നെ ബിജെപിയാക്കാനുള്ള നീക്കം നടക്കില്ലെന്ന് രജനികാന്ത് - കാവി പുതക്കാനുള്ള ബിജെപി അജണ്ട നടക്കില്ലെന്ന് നടൻ രജനീകാന്ത്

രജനീകാന്തിന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ബിജെപി പ്രവർത്തന ശൈലിയോട് ചേർന്നു നിൽക്കുന്നതാകും പാർട്ടിയെന്ന വിലയിരുത്തലുകൾക്കിടയിലാണ് സ്റ്റൈൽ മന്നന്‍റെ പ്രതികരണം.

തന്നെ കാവി പുതക്കാനുള്ള ശ്രമം നടക്കില്ലെന്ന് രജനികാന്ത്
author img

By

Published : Nov 8, 2019, 2:50 PM IST

Updated : Nov 8, 2019, 3:11 PM IST

ചെന്നൈ: തന്നെ ബിജെപിയാക്കാനുള്ള നീക്കം നടക്കില്ലെന്ന് നടൻ രജനീകാന്ത്. ഇത്തരം രാഷ്ട്രീയ കെണികളിൽ താൻ വീഴില്ലെന്നും സൂപ്പർ താരത്തിന്‍റെ പ്രതികരണം. തിരുവള്ളുവരുടെ ചിത്രം കാവിയിൽ അവതരിപ്പിച്ചത് ബിജെപി അജണ്ടയാണ്. എന്നാൽ ഇത്തരം അജണ്ടകൾ അപ്രസക്തമാണ്. പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി നേതാവ് പൊൻ രാധാകൃഷ്ണനുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. തന്‍റെ പാർട്ടി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു.

തന്നെ ബിജെപിയാക്കാനുള്ള നീക്കം നടക്കില്ലെന്ന് രജനികാന്ത്

കമല്‍ ഹാസന്‍റെ അൽവാറിലെ മക്കൾ നീതി മയ്യം പാർട്ടി ഓഫീസിന് മുന്നിൽ സംവിധായൻ കെ ബാലചന്ദറിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ നാസർ, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയ പ്രശസ്തരും ചടങ്ങിൽ പങ്കെടുത്തു. 2017ൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപനം നടത്തിയ രജനിയുടെ പാർട്ടി പ്രഖ്യാപനം 2020 ൽ ഉണ്ടാകുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമാണ് ലക്ഷ്യമെന്നും തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും രജനികാന്ത് പറഞ്ഞിരുന്നു. ബിജെപി പ്രവർത്തന ശൈലിയോട് ചേർന്നു നിൽക്കുന്നതാകും രജനിയുടെ പാർട്ടിയെന്ന വിലയിരുത്തലുകൾക്കിടയിലാണ് സ്റ്റൈൽ മന്നന്‍റെ പ്രതികരണം.

Intro:Body:

Rajinikanth on joining BJP

Makkal Needhi Maiam leader and Politician Kamal Haasan Opened a statue of his mentor and Director K. Balachander on his Party office in Alwarpet, Chennai. Actors Rajinikanth, Nassar and Lyricist Vairamuthu Were all presented here in Chennai. There is an attempt going on to Paint me in Saffron like what was happened to Tiruvalluvar. I wont get trapped in this kind of politics. I didn't discussed any politics with BJP leader Pon. Radhakrishnan. our Party will not Contest in Local Body Elections, says Rajinikanth. 

https://www.etvbharat.com/tamil/tamil-nadu/state/chennai/rajinikanth-on-joing-bjp/tamil-nadu20191108114643193

Conclusion:
Last Updated : Nov 8, 2019, 3:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.