ന്യൂഡൽഹി: ഇന്ത്യയിൽ 38,902 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,77,618 ആയി ഉയർന്നു. 543 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 26,816 ആയി. 3,73,379 പേർ ചികിത്സയിൽ തുടരുമ്പോൾ 6,77,423 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് 3,00,937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,34,33,742 സാമ്പിളുകൾ പരിശോധിച്ച് കഴിഞ്ഞതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. 3,61,024 സാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക് - ഇന്ത്യ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,77,618. രോഗമുക്തരായവര്‍ 6,77,423