ന്യൂഡൽഹി: കേന്ദ്രസർക്കാർ 14 സംസ്ഥാനങ്ങൾക്ക് 6,195 കോടി അനുവദിച്ചു. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍റെ നിർദേശപ്രകാരം വരുമാന നഷ്‌ടം നികത്താനുള്ള മൂന്നാമത്തെ തുല്യ-പ്രതിമാസ ഗഡുവാണിത്. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ഇതൊരു താങ്ങാകുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുമുമ്പ് ഏപ്രിൽ മൂന്ന്, മെയ് 11 തീയതികളിൽ സമാനമായ തുക ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്നു. ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് തുക അനുവദിച്ചത്.
14 സംസ്ഥാനങ്ങൾക്ക് 6,195 കോടി അനുവദിച്ച് കേന്ദ്രസർക്കാർ - നിർമല സീതാരാമൻ
പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍റെ നിർദേശപ്രകാരം വരുമാന നഷ്‌ടം നികത്താനുള്ള മൂന്നാമത്തെ തുല്യ-പ്രതിമാസ ഗഡുവാണിത്.