മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 1,749 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,343 ആയി. വൈറസ് ബാധിച്ച് 35 പേർ കൂടി മരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് മരണം 4,269 ആയി. താനെ ജില്ലയിലെ കല്യാൺ പട്ടണത്തിൽ 481 പേർക്കും താനെ സിറ്റിയിൽ 389 പേർക്കും നവി മുംബൈയിൽ 325 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതിയതായി റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പത്ത് മരണം കല്യാൺ പട്ടണത്തിലാണ് റിപ്പോർട്ട് ചെയ്തത്. കല്യാണിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 40,412 അയി. താനെ സിറ്റിയിൽ 34,379, നവി മുംബൈ 34,499, മീരാ ഭയന്ദറിൽ 17,309 ആണ് രോഗ ബാധിതർ. അതേസമയം ജില്ലയിലെ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 86.51 ശതമാനമാണ്. പൽഘർ ജില്ലയിൽ 33,288 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 633 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
താനെയിൽ 1749 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,343 ആയി. വൈറസ് ബാധിച്ച് 35 പേർ കൂടി മരിച്ചു.