ഹൈദരാബാദ്: ദേശീയ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി കോൺഗ്രസിന്‍റെ തെലങ്കാന യൂണിറ്റ്. ഖമ്മത്തിൽ നടന്ന 33 ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ (ഡിസിസി) യോഗം ഏകകണ്ഠമായി രാഹുൽ ഗാന്ധിയെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്‍റാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ചു.
യോഗത്തിൽ തെലങ്കാനയിലെ പാർട്ടി പ്രവര്‍ത്തനങ്ങളുടെയും എ.ഐ.സി.സിയുടെയും ചുമതലയുള്ള എംപി മണികം ടാഗോർ, തെലങ്കാന കോൺഗ്രസ് കമ്മിറ്റി (ടി.പി.സി.സി) വർക്കിംഗ് പ്രസിഡന്‍റ് പൊന്നൻ പ്രഭാകർ, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി.എൽ.പി) നേതാവ് മല്ലു ഭട്ടി വിക്രമകർ, മുതിർന്ന നേതാക്കൾ, ഡി.സി.സി പ്രസിഡന്‍റുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്.