ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ തീവ്രവാദം ഇല്ലാതാക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ന്യൂഡല്‍ഹിയില്‍ നിന്നും കത്രയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പൂര്‍ണമായും സമാധാനമുണ്ടാകുന്ന ഒരു കാലമുണ്ടാകുമെന്നും അപ്പോൾ തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
370ാം അനുച്ഛേദം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഏറ്റവും ധീരമായ തീരുമാനങ്ങളിലൊന്നായിരുന്നു. 370ാം അനുച്ഛേദത്തിന്‍റെ റദ്ദാക്കല്‍ പുതിയ ജമ്മു കശ്‌മീരിന്‍റെ ഉദയത്തിനും മോദിയുടെ പുതിയ ഇന്ത്യയെന്ന സ്വപ്‌നത്തിനും തുടക്കമിട്ടു. പുതിയ ട്രെയിന്‍ സര്‍വീസ് പുതിയ ഇന്ത്യയെന്ന സ്വപ്‌നത്തിന് മുതല്‍ക്കൂട്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.