ETV Bharat / bharat

ഇൻഡോറിൽ 36 പേർക്ക് കൂടി കൊവിഡ്; ക്ഷേത്രത്തെ അണുവിമുക്തമാക്കി

കണ്ടെയിൻമെന്‍റ് സോണുകളിൽ ക്ഷേത്രങ്ങൾ തുറക്കുന്നതിന് അവുമതിയില്ലെങ്കിലും വരും ദിവസങ്ങളിൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം അണുവിമുക്തമാക്കിയതെന്ന് ഇൻഡോർ എംപി പറഞ്ഞു

Temple  Indore  non-alcohol-based sanitiser  COVID-19  lockdown  ഇൻഡോർ  ഇൻഡോറിൽ 36 പേർക്ക് കൂടി കൊവിഡ്  ക്ഷേത്രം  കണ്ടെയിൻമെന്റ് സോൺ  ഇൻഡോർ എംപി ശങ്കർ ലാൽവാനി
ഇൻഡോറിൽ 36 പേർക്ക് കൂടി കൊവിഡ്; ക്ഷേത്രത്തെ അണുവിമുക്തമാക്കി എംപി
author img

By

Published : Jun 8, 2020, 11:54 AM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ച 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 3785 ആയി. ഒരു മരണം കൂടി രേഖപ്പെടിത്തിയതോടെ മരണ സംഖ്യ 157ലേക്ക് ഉയർന്നു. കണ്ടെയിൻമെന്‍റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുവതിയുണ്ട്. ഇൻഡോർ ജില്ല കണ്ടെയിൻമെന്‍റ് സോണിൽ ഉൾപ്പെടുന്നതിനാൽ ഇവിടെ നിയന്ത്രണങ്ങൾ തുടരും.

അതേസമയം, രാജ്വാഡ പ്രദേശത്തെ ഒരു ക്ഷേത്രം ഇൻഡോർ എംപി ശങ്കർ ലാൽവാനി ഞായറാഴ്ച സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. ക്ഷേത്രത്തിന്റെ പവിത്രത കണക്കിലെടുത്ത് മദ്യത്തിന്‍റെ ഘടകം ഇല്ലാത്ത സാനിറ്റൈസറാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ അനുമതിയില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതിന് സാധിക്കുമെന്നാണ് എംപി പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം അണുവിമുക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.