ജയ്‌പൂര്‍: രാജസ്ഥാനിലെ കരോളില്‍ ക്ഷേത്ര പൂജാരിയെ ജീവനോടെ തീകൊളുത്തി കൊന്നു. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മുഖ്യപ്രതി കൈലാഷ് മീണയാണ് പൊലീസിന്‍റെ പിടിയിലായത്. ക്ഷേത്രത്തിന് സമീപത്തുള്ള ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഭൂമി തര്‍ക്കം സംബന്ധിച്ച് പൂജാരി സപോത്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൂജാരിയും കുടുംബവും കൃഷി ചെയ്‌തിരുന്ന ഭൂമി പിടിച്ചെടുക്കാനായിരുന്നു കൈലാഷ് മീണയുടെ ശ്രമം. ഇന്നലെ പ്രതികള്‍ ഈ ഭൂമി കയ്യേറാൻ ശ്രമം നടത്തിയിരുന്നു. ഇത് തടയാൻ ശ്രമിച്ച പൂജാരിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.