ന്യൂഡല്‍ഹി: സംഘര്‍ഷം നടക്കുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം. ജെകെ 24x7 ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ആകാശിന് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷമേഖലയിലെത്തിയ എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാരായ അരവിന്ദ് ഗുണശേഖര്‍, സൗരഭ് എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഇതിന് പിന്നാലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഭീഷണിപ്പെടുത്തിയതായി മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം പൗരത്വനിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്.
ഡല്‍ഹി സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകന് വെടിവെപ്പില്‍ ഗുരുതര പരിക്ക് - അരവിന്ദ് ഗുണശേഖര്‍
നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം