ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദില്‍ 140 കിലോ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍. പ്രിയതം, നൗഷാദ് അലി, രാജേഷ്, റാത്തോര്‍ ഭിക്കു എന്നവരാണ് പിടിയിലായത്. ഒരാള്‍ രക്ഷപ്പെട്ടു. ഉത്‌നൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നാണ് രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. 14 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആന്ധ്ര രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങളിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഉത്‌നൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തിയത്. വിശാഖപട്ടണത്ത് നിന്ന് കുറഞ്ഞ നിരക്കിലാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. രക്ഷപ്പെട്ട പ്രതി നരേഷിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തെലങ്കാനയില്‍ വന്‍ കഞ്ചാവ് വേട്ട; 140 കിലോ കഞ്ചാവ് പിടികൂടി - കഞ്ചാവ് വേട്ട
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദില്‍ 140 കിലോ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍. പ്രിയതം, നൗഷാദ് അലി, രാജേഷ്, റാത്തോര്‍ ഭിക്കു എന്നവരാണ് പിടിയിലായത്. ഒരാള്‍ രക്ഷപ്പെട്ടു. ഉത്‌നൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നാണ് രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. 14 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആന്ധ്ര രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങളിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഉത്‌നൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തിയത്. വിശാഖപട്ടണത്ത് നിന്ന് കുറഞ്ഞ നിരക്കിലാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. രക്ഷപ്പെട്ട പ്രതി നരേഷിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.aninews.in/news/national/general-news/telangana-police-seize-140-kg-ganja-arrest-4-people-in-adilabad20191103193036/
Conclusion: