തെലങ്കാന: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ (ജിഎച്ച്എംസി) കീഴിലുള്ള രണ്ട് വാർഡുകളിൽ വീണ്ടും പോളിംഗ് നടത്തണമെന്ന ആവശ്യവുമായി തെലങ്കാനയിലെ ബിജെപി എംഎൽസി എൻ. രാമചന്ദർ റാവു. ജിഎച്ച്‌എംസിക്ക് കീഴിലുള്ള വാർഡ് നമ്പർ 49- ഗാൻസി ബസാർ, വാർഡ് നമ്പർ 52- പുരാണ പുൾ എന്നിവിടങ്ങളിലെ 20ഓളം പോളിംഗ് ബീത്തുകളിൽ 94 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതിനാൽ ഈ വാർഡുകളിൽ വീണ്ടും പോളിംഗ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.
പോളിംഗ് ശതമാനം 80 ശതമാനം മുതൽ 90 ശതമാനം വരെയാണെങ്കിൽ ആരെങ്കിലും ഇതിനെ എതിർത്താൽ അന്വേഷണം നടത്തുകയും വീണ്ടും പോളിംഗ് നടക്കുകയും വേണമെന്നാണ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ഇസിഐ) നിർദേശം. ചൊവ്വാഴ്ച ഉച്ചവരെ പോളിംഗ് ശതമാനം 35 ശതമാനം മാത്രമാണെന്നും വൈകുന്നേരത്തോടെ ഇത് 94 ശതമാനത്തിലെത്തിയെന്നും എൻ. രാമചന്ദർ റാവു പറഞ്ഞു.