ETV Bharat / bharat

'രണ്ടില ചിഹ്നം' റിട്ടേണിങ് ഓഫീസര്‍ക്ക് തീരുമാനിക്കാമെന്ന് ടിക്കാറാം മീണ - രണ്ടിലപ്പോരില്‍ ഇടപ്പെട്ട് ടിക്കാറാം മീണ

റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴി‍ഞ്ഞില്ലെങ്കില്‍ മാത്രം വിഷയത്തില്‍ ഇടപെടുമെന്ന് ടിക്കാറാം മീണ

രണ്ടിലപ്പോരില്‍ ഇടപ്പെട്ട് ടിക്കാറാം മീണ
author img

By

Published : Sep 3, 2019, 9:06 PM IST

Updated : Sep 3, 2019, 9:11 PM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചിഹ്നം നല്‍കുന്നത് സംബന്ധിച്ച് അവസാന തീരുമാനം എടുക്കുന്നത് റിട്ടേണിങ് ഓഫീസറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശവാദം ഉന്നയിക്കാന്‍ അധികാരം പാര്‍ട്ടി ഭാരവാഹികള്‍ക്ക് മാത്രമായിരിക്കും. റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴി‍ഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് പ്രസിഡന്‍റ്, വര്‍ക്കിങ് പ്രസിഡന്‍റ് അല്ലെങ്കില്‍ അവര്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തുന്ന ആള്‍ എന്നിങ്ങനെ ആരെങ്കിലുമാണോ അവകാശവാദം ഉന്നയിക്കുന്നതെന്ന് റിട്ടേണിങ് ഓഫീസര്‍ പരിശോധിക്കും. ഇത്തരം നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷമായിരിക്കും റിട്ടേണിങ് ഓഫീസര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം- ടിക്കാറാം മീണ പറഞ്ഞു.

ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് രണ്ടില ചിഹ്നം നല്‍കുന്ന കാര്യത്തില്‍ പി.ജെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും തമ്മില്‍ തര്‍ക്കത്തിലാണ്.

Intro:Body:Conclusion:
Last Updated : Sep 3, 2019, 9:11 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.