കൊവിഡില്‍ വിറങ്ങലിച്ച് തമിഴ്‌നാട്: ഇന്ന് മരണം 13, രോഗബാധിതർ 1149 - തമിഴ്‌നാട്ടില്‍ 22,333 കൊവിഡ് രോഗികള്‍
ഇതുവരെ 22,333 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണം 173 ആയി.

തമിഴ്‌നാട്ടില്‍ 22,333 കൊവിഡ് രോഗികള്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു. ഇന്ന് മാത്രം 1149 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ദിവസത്തെ കണക്ക് ആയിരം കടക്കുന്നത്. ഇന്ന് 13 മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 173 ആയി. ഇതുവരെ 22,333 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 12,757 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 804 പേരും ചെന്നൈയിലാണ്. ഇന്ന് 757 പേര്‍ രോഗമുക്തി നേടി.