ചെന്നൈ: ആന്ധ്ര-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് സർക്കാർ മതിൽ നിർമിച്ചതിനെതിരെ പ്രതിഷേധം. ചിറ്റൂർ ജില്ലയ്ക്ക് സമീപം കഴിഞ്ഞ ദിവസമാണ് സിമന്‍റ് കൊണ്ട് മതിൽ നിർമിച്ചത്. അതിർത്തി അടച്ചുകൊണ്ടുള്ള തമിഴ്‌നാടിന്‍റെ സമീപനത്തിനെതിരെ ചിറ്റൂർ അധികൃതർ പ്രതിഷേധത്തിലാണ്.
ഷെട്ടിഡംഗലിലെ പലമനേരു മുതൽ ഗുടിയാട്ടം വരെയുള്ള റോഡിലാണ് തമിഴ്‌നാട് മതിൽ കെട്ടിപ്പൊക്കിയത്. ചിറ്റൂർ-തിരുതാനി റോഡിലും ബൊമ്മാസമുദ്രം ദേശീയപാതയിലും ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് വഴിയടച്ചിരിക്കുകയാണ്. തമിഴ്‌നാടിന്‍റെ മതിൽ നിർമിച്ച പ്രവൃത്തി ഒട്ടും ശരിയല്ലെന്നും വിഷയം ചിറ്റൂർ ജില്ലാ കലക്‌ടറിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും പലമനേരു എംആർഒ വ്യക്തമാക്കി. അതിർത്തി തടഞ്ഞുകൊണ്ട് മതിൽ പണിതുയർത്തിയത് വെല്ലൂരു ജില്ലാ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്.