ETV Bharat / bharat

മുടി മുറിക്കാൻ ആധാർ നിർബന്ധം; നിർദേശങ്ങളുമായി തമിഴ്‌നാട്

കൊവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ കട ഉടമസ്ഥർ ഉപഭോക്താക്കളുടെ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കണം.

 Aadhaar card Tamil Nadu Aadhar for haircut COVID-19 new rules for salon owners സലൂൺ ആധാർ ബ്യൂട്ടി പാർലർ ആധാർ തമിഴ്നാട് കൊവിഡ്‌
Saloon
author img

By

Published : Jun 2, 2020, 9:10 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. കൊവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ കട ഉടമസ്ഥർ ഉപഭോക്താക്കളുടെ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കാനും നിർദേശം നൽകി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനും (ജിസിസി) എല്ലാ ജില്ലാ കലക്ടർമാർക്കും ഉപഭോക്താക്കളുടെ രേഖകൾ സൂക്ഷിക്കാനും രോഗം പടരാതിരിക്കാൻ ഉചിതമായ മറ്റ് നടപടികൾ സ്വീകരിക്കാനും റവന്യൂ അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് കമ്മീഷണർ പ്രിൻസിപ്പൽ സെക്രട്ടറി ജെ.രാധാകൃഷ്ണൻ നിർദേശം നൽകി. മെയ് 24 മുതൽ സംസ്ഥാനത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളിലും സലൂണുകളും ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച മുതലാണ് ചെന്നൈയില്‍ അനുമതി നൽകിയത്.

സലൂണുകൾക്കായി സർക്കാർ പുറപ്പെടുവിച്ച മറ്റ് വ്യവസ്ഥകൾ:

  1. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം അല്ലെങ്കിൽ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഹാൻഡ് സാനിറ്റൈസർ നൽകണം.
  2. ജീവനക്കാർ കൈയ്യുറകളും ഫെയ്‌സ് മാസ്കുകളും ധരിക്കുകയും ഉപഭോക്താക്കളെ സമീപിക്കുന്നതിന് മുമ്പ് കൈ കഴുകുകയും വേണം.
  3. ബ്ലേഡുകൾ വീണ്ടും ഉപയോഗിക്കരുത്.
  4. ഉപയോക്താക്കൾക്ക് നൽകുന്ന നാപ്കിനുകൾ സുരക്ഷിതമായി നിർമാർജനം ചെയ്യണം.
  5. ഒരു ഉപഭോക്താവിനായി ഉപയോഗിക്കുന്ന ഹെഡ്‌ബാൻഡുകളും ടവലും കഴുകുന്നതിന് മുമ്പ് വീണ്ടും ഉപയോഗിക്കരുത്.
  6. ജലദോഷം, ചുമ, പനി ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കരുത്.
  7. ഉടനെ ഒരു ഡോക്ടറെ സമീപിക്കാൻ ആവശ്യപ്പെടുക.
  8. ഒരു സമയം 50% ആളുകളെ മാത്രം പ്രവേശിപ്പിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.