ETV Bharat / bharat

തമിഴ്‌നാട്ടില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു - തമിഴ്‌നാട്ടിൽ കൊവിഡ് -19

ഒമാൻ സന്ദർശിച്ച 45കാരനാണ് രോഗം സ്ഥിരീകിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 34 ആയി.

coronavirus case of tamil nadu  first covid-19 case of tamil nadu  coronavirus latest news  coronavirus in tamil nadu  tamil nadu case of coronavirus  ഇന്ത്യയിൽ കൊവിഡ് -19  തമിഴ്‌നാട്ടിൽ കൊവിഡ് -19  കൊവിഡ് -19 എണ്ണം
തമിഴ്‌നാട്ടിർ കൊവിഡ്-19 സ്ഥിരീകരിച്ചു
author img

By

Published : Mar 8, 2020, 5:35 AM IST

ചെന്നൈ: രാജ്യത്ത് കൊറോണ പ്രതിരോധം ശക്തമാക്കിയതിനിടെ തമിഴ്നാട്ടിൽ കൊവിഡ് -19 സ്ഥിരീകരിച്ചു. ഒമാൻ സന്ദർശിച്ച 45കാരനാണ് രോഗം സ്ഥിരീകിച്ചത്. സംസ്ഥാന ആരോഗ്യ മന്ത്രി സി വിജയബാസ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇയാളുടെ നില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

  • #COVID19 positive for 45Y male who traveled from Oman.Due to d stringent screening process,we identified & isolated the Pt for further treatment @ RGGH Chennai. Pt is stable &under hospital observation,#TNHealth is fully functional to combat d situation. Pls avoid state of panic

    — Dr C Vijayabaskar (@Vijayabaskarofl) March 7, 2020 " class="align-text-top noRightClick twitterSection" data=" ">

ഫെബ്രുവരി 28ന് ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഇയാളെ സ്ക്രീനിംഗിന് വിധേയനാക്കിയ ശേഷം സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രാജ്യത്ത് ഇതോടെ 34 പേർക്കാണ് കൊവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് എത്തിയ രണ്ട് ലഡാക്ക് സ്വദേശികൾക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ്-19 ബാധ സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് എത്തുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിർദേശം പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.