ETV Bharat / bharat

ദ്വിഭാഷ സംവിധാനം നടപ്പിലാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി - ദ്വിഭാഷാ സംവിധാനം

ദ്വിഭാഷാ സംവിധാനം സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്നും നിയമസഭാ സമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി ഇ.കെ.പളനിസ്വാമി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം പഠിക്കാൻ തമിഴ്‌നാട് സർക്കാർ രണ്ട് വിദഗ്ധ സമിതികളും രൂപീകരിച്ചു.

CM Palaniswami  Tamil Nadu government  two-language formula  New Education Policy 2020  National Education Policy 2020  ദ്വിഭാഷ സംവിധാനം നടപ്പിലാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി  തമിഴ്‌നാട് മുഖ്യമന്ത്രി ഇ. കെ. പളനിസ്വാമി  ദ്വിഭാഷാ സംവിധാനം  പുതിയ ദേശീയ വിദ്യാഭ്യാസ നയം
ദ്വിഭാഷ സംവിധാനം നടപ്പിലാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
author img

By

Published : Sep 16, 2020, 6:48 PM IST

ചെന്നൈ: പുതിയ വിദ്യാഭ്യാസ നയം പഠിക്കാൻ സർക്കാർ രണ്ട് വിദഗ്ധ സമിതികൾ രൂപീകരിച്ചെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ. കെ. പളനിസ്വാമി പറഞ്ഞു. ദ്വിഭാഷ സംവിധാനം സർക്കാർ നിലനിർത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസ വിദഗ്ദരും, ഉന്നത വിദ്യാഭ്യാസ വിദ്ഗദരും അടങ്ങുന്ന സമിതിയുടെ ശുപാർശകളും പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായങ്ങളും സർക്കാർ പരിഗണിക്കുമെന്നും പളനിസ്വാമി പറഞ്ഞു.

സഭയിൽ കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ത്രിഭാഷാ ഫോർമുല കൊണ്ടുവന്ന പാർട്ടിയാണ് ഇപ്പോൾ ഇതിനെ എതിർക്കുന്നതെന്നും പളനിസ്വാമി കൂട്ടിച്ചേർത്തു. ഡിഎംകെയും എഐഎഡിഎംകെയും ദ്വിഭാഷാ ഫോർമുല പിന്തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2010ൽ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്) കൊണ്ടുവന്ന കോൺഗ്രസ് പാർട്ടി തന്നെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതെന്നും പളനിസ്വാമി വിമർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.