ഇസ്ലാമാബാദ്: പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ പാകിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,880 ആയി. രാജ്യത്ത് 45 കൊവിഡ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പഞ്ചാബിൽ 1163, സിന്ധിൽ 864, ഖൈബർ പഖ്‌തുൻഖ്വയിൽ 372, ഗിൽജിത്-ബാൾട്ടിസ്ഥാനിൽ 206, ബലൂചിസ്ഥാനിൽ 185, ഇസ്ലാമാബാദ് 78, പാക്കിസ്ഥാൻ അധിനിവേശ കശ്മീർ മേഖലയിൽ 12 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതേ സമയം 18 പേരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
പാകിസ്ഥാനിൽ കൊവിഡ് കേസുകൾ 2,880 ആയി - covid 19
പാകിസ്ഥാനിലെ കൊവിഡ് മരണം 45 ആയി.