ലഖ്‌നൗ: നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 12 പേരെ ക്വാറന്‍റൈന് ശേഷം താൽകാലിക ജയിലിലേക്ക് മാറ്റി. ഇവരിൽ ഒമ്പത് പേർ തായ്‌ലൻഡ് സ്വദേശികളും രണ്ട് പേർ തമിഴ്‌നാട് സ്വദേശികളുമാണ്. എപ്രിൽ രണ്ടിന് നഗരത്തിലെ ഒരു മുസ്ലിം പള്ളിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. 12 പേരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനയിൽ ഒരു തായ്‌ലൻഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇയാളെ ബറേലിയിലേക്ക് മാറ്റി. രോഗം മാറിയ ശേഷം ഇയാളെ തിരികെ എത്തിച്ചു. 28 ദിവസത്തെ ക്വാറന്‍റൈന് ശേഷം വ്യാഴാഴ്‌ചയാണ് ഇവരെ ജയിലിലേക്ക് മാറ്റിയത്.
നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെ നിരീക്ഷണത്തിന് ശേഷം താൽകാലിക ജയിലിലേക്ക് മാറ്റി - ഉത്തർപ്രദേശ്
ഇവരിൽ ഒമ്പത് പേർ തായ്‌ലൻഡ് സ്വദേശികളും രണ്ട് പേർ തമിഴ്‌നാട് സ്വദേശികളുമാണ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ താൽക്കാലിക ജയിലിലേക്കാണ് ഇവരെ മാറ്റിയത്