ETV Bharat / bharat

നിസാമുദ്ദീന്‍ സമ്മേളനം; 83 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കും - ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച്

700 ഓളം വിദേശികളായ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നേരത്തെ പിടിച്ചെടുത്തിരുന്നു.

Tablighi Jamaat case news  Saket court news  Delhi Police Crime Branch  നിസാമുദീൻ സമ്മേളനം  ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച്  സാകേത് കോടതി
നിസാമുദീൻ സമ്മേളനം; 83 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രങ്ങൾ സമർപ്പിക്കും
author img

By

Published : May 26, 2020, 1:10 PM IST

ന്യൂഡൽഹി: നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് 83 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് 20 കുറ്റപത്രങ്ങൾ സമർപ്പിക്കും. ഡൽഹിയിലെ സാകേത് കോടതിയിലാണ് കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത്. ഈ മാസം തുടക്കത്തിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് 700 ഓളം വിദേശികളായ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു.

ഈ മാസം അഞ്ചിന് തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിന്‍റെ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. നിസാമുദ്ദീനിലെ സമ്മേളനത്തിൽ നേതൃത്വം വഹിച്ച 20 പേരെക്കുറിച്ചുള്ള വിവരങ്ങളുംചോദിച്ചറിഞ്ഞു. 1897 ലെ പകർച്ചവ്യാധി നിയമപ്രകാരം തബ്‌ലീഗ് ജമാഅത്ത് മേധാവിക്കും സമ്മേളനവുമായി ബന്ധപ്പെട്ടവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.