ഭോപാൽ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡൽഹിയിലും ഭോപാലിലും നടന്ന മതപരിപാടികളിൽ പങ്കെടുത്ത കിർഗിസ്ഥാനിൽ നിന്നുള്ള 12 തബ്‌ലീഗ് ജമാ അത്ത് അംഗങ്ങൾക്ക് ഭോപാൽ കോടതി 6,000 രൂപ പിഴ വിധിച്ചു. മറ്റൊരു കോടതി 12 ഇന്തോനേഷ്യക്കാർക്ക് 7,000 രൂപ വീതം പിഴ ചുമത്തിയതായി ഭോപാൽ ജില്ലാ പ്രോസിക്യൂഷൻ ഓഫീസർ പറഞ്ഞു. മാർച്ചിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത വിദേശ പൗരന്മാരോട് ആഗസ്റ്റ് ആറിന് സുപ്രീംകോടതി സോളിസിറ്റർ ജനറലിന്‍റെ ഓഫീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിരുന്നു.
തബ്‌ലീഗ് ജമാ അത്ത്;കിർഗിസ്ഥാനിൽ നിന്നുള്ള 12 പേർക്ക് 6,000 രൂപ പിഴ വിധിച്ചു - ഭോപാൽ കോടതി
മറ്റൊരു കോടതി 12 ഇന്തോനേഷ്യക്കാർക്ക് 7,000 രൂപ വീതം പിഴ ചുമത്തിയതായി ഭോപാൽ ജില്ലാ പ്രോസിക്യൂഷൻ ഓഫീസർ പറഞ്ഞു