ശ്രീനഗർ: ബന്ദിപോര-ശ്രീനഗർ ഹൈവേയിലെ പോപ്ചൻ-നാദിഹാളിന് സമീപം സംശയകരമായ രീതിയിൽ വസ്തു കണ്ടെത്തി. ആർമിയുടെ റോഡ് ഓപ്പണിങ് പാർട്ടി (ആർഒപി) ശനിയാഴ്ച രാവിലെ റോഡിന്റെ വശത്ത് ഉപേക്ഷിക്കപ്പെട്ട രീതിയിൽ വസ്തു കണ്ടെത്തിയത്.
പ്രദേശത്ത് ജോയിന്റ് ബോംബ് ഡിസ്പോസൽ സ്ക്വാഡിന്റെ പരിശോധന നടക്കുകയാണ്. ഇതേതുടർന്ന്, ഈ മേഖലയിലെ യാത്ര വിലക്കി.