ശ്രീനഗർ: പാകിസ്ഥാന്റെ ചാരപ്രവൃത്തികൾക്കായി പരിശീലനം ലഭിച്ചെന്ന് സംശയിക്കുന്ന പ്രാവിനെ ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും പിടികൂടി. കത്‌വ ജില്ലയിലെ അതിർത്തിയിൽ നിന്നാണ് പ്രാവിനെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകമായി കോഡ് ചെയ്ത സന്ദേശം പ്രാവിന്‍റെ ദേഹത്ത് ഉണ്ടായിരുന്നതായി പ്രാവിനെ പിടികൂടിയ മന്യാരി ഗ്രാമത്തിലുള്ളവർ പറഞ്ഞു. ഈ സന്ദേശം എന്താണെന്ന് കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഗ്രാമീണര്‍ ഇന്നലെയാണ് പ്രാവിനെ പിടികൂടി ലോക്കൽ പൊലീസിന് കൈമാറിയത്. അതിന്‍റെ കാലിൽ കുറച്ച് നമ്പറുകൾ എഴുതി ചേർത്ത മോതിരം ഘടിപ്പിച്ചിട്ടുള്ളതായി കണ്ടു. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്ന് കത്‌വ സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര മിശ്ര പറഞ്ഞു.