ജയ്‌പൂർ: കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് യുവാവിനെ ജയ്‌പൂരിലെ എസ്എംഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ നിന്ന് മെഡിക്കൽ ബിരുദം പൂർത്തിയാക്കി ബിരുദാനന്തര ബിരുദത്തിനായി രാജസ്ഥാനിലെത്തിയ യുവാവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി.എസ് മീന പറഞ്ഞു. യുവാവിനെ ഐസലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചതെന്നും ഒപ്പം കുടുംബവും നിരീക്ഷണത്തിലാണെന്നും
ആരോഗ്യ മന്ത്രി രഘു ശർമ അറിയിച്ചു. സാമ്പിളുകൾ പൂനെയിലെ ദേശീയ വൈറോളജി ലബോറട്ടറിയിലേക്ക് അയയ്ക്കാൻ നിർദേശിച്ചു. ചൈനയിൽ നിന്ന് എത്തിയ 18 പേരെ 28 ദിവസത്തേക്ക് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ്; ജയ്പൂരില്‍ ഒരാള്‍ നിരീക്ഷണത്തില്‍ - രാജസ്ഥാൻ
ചൈനയിൽ നിന്ന് മെഡിക്കൽ ബിരുദം പൂർത്തിയാക്കി ബിരുദാനന്തര ബിരുദത്തിനായി രാജസ്ഥാനിലെത്തിയ യുവാവിനെയാണ് സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ജയ്‌പൂർ: കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് യുവാവിനെ ജയ്‌പൂരിലെ എസ്എംഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ നിന്ന് മെഡിക്കൽ ബിരുദം പൂർത്തിയാക്കി ബിരുദാനന്തര ബിരുദത്തിനായി രാജസ്ഥാനിലെത്തിയ യുവാവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി.എസ് മീന പറഞ്ഞു. യുവാവിനെ ഐസലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചതെന്നും ഒപ്പം കുടുംബവും നിരീക്ഷണത്തിലാണെന്നും
ആരോഗ്യ മന്ത്രി രഘു ശർമ അറിയിച്ചു. സാമ്പിളുകൾ പൂനെയിലെ ദേശീയ വൈറോളജി ലബോറട്ടറിയിലേക്ക് അയയ്ക്കാൻ നിർദേശിച്ചു. ചൈനയിൽ നിന്ന് എത്തിയ 18 പേരെ 28 ദിവസത്തേക്ക് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.etvbharat.com/english/national/state/rajasthan/suspected-coronavirus-patient-admitted-in-jaipur-hospital/na20200127064130331
Conclusion: