ന്യൂസിലന്‍ഡിൽ സഹായം ആവശ്യമുളള ഇന്ത്യക്കാർക്ക് ഇന്ത്യൻ ഹൈക്കമ്മീഷ്ണറുമായി ബന്ധപ്പെടാമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇതിനായി 021803899,021850033 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വെളളിയാഴ്ചക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമുണ്ടായ വെടിവയ്പ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്നാണ് ഇന്ത്യക്കാർക്ക് സഹായം ഉറപ്പുവരുത്തുന്നതിനായുളള നടപടികൾ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസിലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്ലാം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് അക്രമണം നടത്തിയവരിൽ ഒരാൾ.