ന്യൂഡൽഹി: മരട് ഫ്ലാറ്റ് വിഷയത്തിൽ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഫ്ലാറ്റ് ഉടമകളുടെ അഭിപ്രായം കേൾക്കാതെയാണ് മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചതെന്നും തങ്ങളുടെ ഭാഗം കൂടി കേട്ട് തീരുമാനം എടുക്കണമെന്നുമുള്ള ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
അതേസമയം മാറിത്താമസിക്കാനായി സര്‍ക്കാര്‍ നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്നാണ് മരടിലെ ഫ്ലാറ്റുകളുടെ ഉടമകള്‍ ആരോപിക്കുന്നത്. ഒക്ടോബര്‍ മൂന്ന് വരെയാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനുള്ള സമയം. രണ്ടാം ദിവസമായ ഇന്നും ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്.