ETV Bharat / bharat

നിര്‍ഭയ കേസിൽ വിനയ് ശര്‍മയുടെ ഹര്‍ജി തള്ളി - Supreme Court

എല്ലാ രേഖകളും പരിശോധിച്ചാണ് രാഷ്ട്രപതിയുടെ നടപടിയെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി

ന്യൂഡല്‍ഹി  നിര്‍ഭയ കേസ്  Supreme Court  Nirbhaya convict
നിര്‍ഭയ കേസിൽ വിനയ് ശര്‍മയുടെ ഹര്‍ജി തള്ളി
author img

By

Published : Feb 14, 2020, 3:36 PM IST

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷക്ക് വിധിച്ച വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെയായിരുന്നു വിനയ് ശര്‍മ ഹര്‍ജി സമർപ്പിച്ചത്. എല്ലാ രേഖകളും പരിശോധിച്ചാണ് രാഷ്ട്രപതിയുടെ നടപടിയെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. രേഖകള്‍ പരിശോധിക്കാതെ തിടുക്കപ്പെട്ടാണ് ദയാഹര്‍ജി തള്ളിയത് എന്നായിരുന്നു വിനയ് ശര്‍മയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് നീതിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രേഖകള്‍ എല്ലാം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ലഫ്റ്റനന്‍റ് ജനറല്‍ ഒപ്പിടാതെയാണ് ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കിയതന്ന് നേരത്തെ വിനയ് ശര്‍മയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഇതു തെറ്റാണെന്ന് രേഖകള്‍ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി. ഹര്‍ജി തള്ളി വിധി പ്രസ്താവിച്ചതിന് പിന്നാലെ ജസ്റ്റിസ് ആര്‍. ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു. ഇവരെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേംബറിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.