ETV Bharat / bharat

ചൈന വിഷയത്തിൽ ദീർഘകാല മാർഗങ്ങൾ അവലംബിക്കണമെന്ന് സുജ്ജോയ്‌ ജോഷി

author img

By

Published : Jul 2, 2020, 11:54 AM IST

ഒബ്സേവർ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ സുജ്ജോയ്‌ ജോഷിയുമായി മുതിർന്ന മാധ്യമ പ്രവർത്തക സ്‌മിത ശർമ നടത്തിയ അഭിമുഖം

Sunjoy Joshi speaks to Senior Journalist Smita Sharma  Sunjoy Joshi  Journalist Smita Sharma  india china confict  29 apps banned  ചൈന വിഷയം  59 ചൈനീസ് മൊബൈൽ അപ്ലിക്കേഷനുകൾ  ഒബ്സേവർ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ  സുജ്ജോയ്‌ ജോഷി
ചൈന വിഷയത്തിൽ ദീർഘകാല തന്ത്രപരമായ മാർഗങ്ങൾ അവലംബിക്കണമെന്ന് സുജ്ജോയ്‌ ജോഷി

59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ പ്രതീകാത്മമായാണ് ഇന്ത്യയിൽ നിരോധിക്കുന്നത്. എന്നാൽ ഇതിന് കാര്യമായ നേട്ടം കൈവരിക്കാൻ കഴിയുമോ എന്നത് വളരെ സംശയകരമാണ്. ചൈനയോട് തിരിച്ചടിക്കാന്‍ ചെയ്യാൻ ഇന്ത്യ ദീർഘകാല തന്ത്രപരമായ കാഴ്‌ചപ്പാട് വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ സഞ്ജോയ് ജോഷി പറഞ്ഞു. ഒറ്റ രാത്രികൊണ്ട് വിതരണ ശൃംഖലകൾ വേർപെടുത്തുക അസാധ്യമാണെന്നും, മെയ്‌ഡ് ഇൻ ചൈനയെ വെട്ടിമാറ്റാനുള്ള അത്തരം ശ്രമങ്ങൾ മെയ്‌ഡ് ഇൻ ഇന്ത്യ പ്രോഗ്രാമിനെ ബാധിക്കുമെന്നും ഇടിവി ഭാരതുമായുള്ള സംഭാഷണത്തിൽ ജോഷി പറഞ്ഞു.

ചൈന വിഷയത്തിൽ ദീർഘകാലത്തേക്കുള്ള മാർഗങ്ങൾ അവലംബിക്കണമെന്ന് സുജ്ജോയ്‌ ജോഷി

വ്യവസായത്തിന് അനുകൂലമായി ഇന്ത്യയില്‍ ഉൽപാദനച്ചെലവ് കുറയ്ക്കാൻ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്നും ജോഷി കൂട്ടിച്ചേർത്തു. ചൈനയിൽ നിന്ന് ഇറക്കുമതി ആശ്രിതത്വം തായ്‌വാൻ അല്ലെങ്കിൽ വിയറ്റ്നാം പോലുള്ള മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നത് ചൈനീസ് ആധിപത്യം ഇല്ലാതാക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിനും ഉപജീവനത്തിനുമായി ഉയർന്ന ചെലവുകളുള്ള ഒരു പകർച്ചവ്യാധിക്കിടയിൽ ഇന്ത്യ, ചൈനയുടെ കാര്യത്തില്‍ യാഥാർഥ്യ ബോധം പുലർത്തണം. അല്ലാത്തപക്ഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടും.

59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചത് കേവലം പ്രതീകാത്മകതയാണോ, അതോ ഇത് ചൈനക്ക് ഒരു തിരിച്ചടിയാണോ?

ഒരു വശത്ത് ഇത് ചൈനീസ് അധികാരികള്‍ക്ക് സൂചനയായി കണക്കാക്കാം. പക്ഷേ ഈ തന്ത്രം എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നത് വളരെ സംശയകരമാണ്. ഇതുപോലുള്ള യുദ്ധകാലങ്ങളിൽ പ്രതീകാത്മകതക്ക് വളരെയധികം പ്രാധാന്യമുണ്ട്. എന്നിരുന്നാലും, ഒറ്റരാത്രികൊണ്ട് ചൈനയുമായുള്ള വ്യാപാരം പൂർണമായും വിച്ഛേദിക്കാൻ കഴിയില്ല. ആരെങ്കിലും അത് പരീക്ഷിക്കാൻ പോകുകയോ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയോ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ ഒരു തന്ത്രപരമായ യുദ്ധത്തിലാണെങ്കിൽ ഇതൊരു ആസൂത്രണവും ചിന്തയും ആവശ്യമുള്ള ഒരു ദീർഘകാല പദ്ധതിയാണ്.

ബൈഡു അല്ലെങ്കിൽ പേടി‌എം എന്നിങ്ങനെയുള്ള ആപ്പുകളിലൂടെ നിരവധി വർഷങ്ങളായി ചൈനീസ് നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിൽ ചൈന വളരെ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. അതിനാൽ ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കാൻ സാധ്യമല്ല.

2019ലെ ടിക്‌ടോക്കിന്‍റെ ആഗോള വരുമാനം 17 ബില്യൺ യുഎസ് ഡോളറാണെന്നും ഉയർന്ന ഡൗൺലോഡുകൾ ഉണ്ടായിരുന്നിട്ടും ഇന്ത്യയില്‍ വെറും 0.03 ശതമാനം മാത്രമാണുള്ളതെന്നും റിപ്പോർട്ടുണ്ട്. ഇത് ശരിക്കും ചൈനയെ എങ്ങനെ ബാധിക്കും? ഈ കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകളെയും ഇത് ബാധിക്കുമോ?

മൊബൈൽ ആപ്ലിക്കേഷനുകളെ മാറ്റി സ്ഥാപിക്കാനാകും. ലോകമെമ്പാടും ഏറ്റവും കൂടുതൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നത് ഇന്ത്യക്കാരാണ്. മാത്രമല്ല അവർ ഏറ്റവും കൂടുതൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവരുമാണ്. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ 70 ശതമാനവും ചൈനയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. എന്തുകൊണ്ടാണ് അവർ ചൈനയിൽ നിന്ന് വരുന്നത് എന്നത് വർഷങ്ങൾക്കുമുമ്പ് തന്നെ നമ്മൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്. അതുപോലെ തന്നെ മൊബൈൽ‌സ്, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ‌സ് എന്നിവയ്‌ക്കായി, നിങ്ങൾ‌ ചൈനീസ് വിതരണ ശൃംഖലയെ മാറ്റുകയാണെങ്കിൽ മേഡ് ഇൻ‌ ഇന്ത്യയെ ഇത് ബാധിക്കും. സമ്പദ്‌വ്യവസ്ഥയെ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്ന സമയത്ത് ചൈനയേക്കാൾ ഇന്ത്യ സ്വയം നാശനഷ്‌ടങ്ങൾ വരുത്തി വച്ചേക്കും.

ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള പദ്ധതികൾ നിഷേധിച്ചുവെന്ന് ഈ വർഷം മാർച്ചിൽ ലോക്‌സഭയിൽ നടന്ന ഒരു പ്രത്യേക ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. ഇപ്പോൾ ഏകദേശം 100 ദിവസത്തിനുള്ളിൽ ഈ അപ്ലിക്കേഷനുകൾ നിരോധിക്കാൻ കാരണം സുരക്ഷാ ആശങ്കകളാണെന്നും കേൾക്കുന്നു. ശരിക്കും സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നുണ്ടോ?

ചൈനീസ് അല്ലെങ്കിൽ അമേരിക്കൻ ആപ്ലിക്കേഷൻ, ഹാർഡ്‌വെയർ എന്നിവയെക്കുറിച്ചുള്ളതാണ് സുരക്ഷാ വശം. ഇന്ത്യയിലെ എല്ലാം നമ്മള്‍ തന്നെ വികസിപ്പിക്കുക എന്നതാണ് മികച്ച പരിഹാരം. എന്നാൽ ഇന്ത്യ അത് ചെയ്യുന്നതുവരെ എല്ലായ്പ്പോഴും മറ്റൊരാളെ ആശ്രയിക്കേണ്ടി വരും. ഇന്ത്യ പൂര്‍ണമായും ആത്മ നിർഭർ ആകാത്തെടുത്തോളം കാലം, ടെക്നോളജിക്കായി മറ്റ് രാജ്യങ്ങളെ നാം ആശ്രയിക്കേണ്ടി വരും. അമേരിക്കന്‍ കമ്പനികള്‍ പിന്‍വാതിലുകളിലൂടെ യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കു എതിരെ ചാരപ്പണി ചെയ്യുന്നതിനെക്കുറിച്ചും മുമ്പ് വിക്കിലീക്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു. ചൈനയുടെ കാര്യത്തിലും നാം യാഥാർഥ്യ ബോധം പുലർത്തേണ്ടതുണ്ട്. ചൈനയെ തന്ത്രപരമായി നേരിടാൻ നാം ചില നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇന്ത്യ തങ്ങളുടെ വ്യവസായത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കേണ്ടതുണ്ട്. അത് ഒരാഴ്‌ചയോ ഒരു മാസമോ കൊണ്ട് നടക്കില്ല. ഇന്ത്യയിൽ നിക്ഷേപവും ജോലിയും മികച്ചതാക്കാന്‍ നാം അടിത്തട്ടിൽ നിന്നു കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

ഇന്ത്യയിലെ ചൈനീസ് നിക്ഷേപം മൂന്ന് വർഷത്തിനിടെ അഞ്ച് മടങ്ങ് വർധിച്ച് 2014ൽ 1.6 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2017ൽ എട്ട് ബില്യൺ യുഎസ് ഡോളറായി ഉയർന്നു. മൂന്നാം ലോക രാജ്യങ്ങളിലെ അനൗദ്യോഗിക ചൈനീസ് നിക്ഷേപം ഔദ്യോഗിക കണക്കുകളേക്കാൾ 25 ശതമാനം കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിൽ ചൈനീസ് നിക്ഷേപം എത്രയാണെന്ന് ശരിയായ വിലയിരുത്തൽ ഉണ്ടോ?

ഏതൊരു രാജ്യത്തെയും പ്രത്യേകിച്ച് ചൈനയെയും അമിതമായി ആശ്രയിക്കുന്നത് അസുഖകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ഇന്ത്യയും ലോകത്തിലെ മറ്റ് രാജ്യങ്ങളും മനസിലാക്കുന്നു. മിക്ക രാജ്യങ്ങളും ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇത് കുറഞ്ഞത് ഏഴ് മുതൽ 10 വർഷം വരെ എടുക്കുന്ന ഒരു പദ്ധതിയാണെന്ന് വിദഗ്‌ധർക്ക് അറിയാം. ചൈനയിൽ നിക്ഷേപം നടത്തുന്ന കമ്പനികളും ആളുകളും ഉണ്ട്. ഇന്ത്യയ്ക്ക് കൃത്യമായ അവസരങ്ങളുണ്ട്, അതാണ് ഇന്ന് നാം ആസൂത്രണത്തിലൂടെ അനുകൂലമാക്കി മാറ്റേണ്ടത്.

26 ബില്യൺ ഡോളർ വിലമതിക്കുന്ന ചൈനീസ് നിക്ഷേപം ഇന്ത്യയിലേക്ക് എത്താനിരിക്കുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. ചൈനയുമായുള്ള വ്യാപാരം വിച്ഛേദിക്കാൻ തുടങ്ങുമ്പോൾ എന്തെല്ലാം മറ്റ് സാധ്യതകള്‍ ഉണ്ട്?

മൂലധനത്തിനും നിക്ഷേപത്തിനുമുള്ള ഒരു മത്സര ലക്ഷ്യസ്ഥാനമായി നാം ഇന്ത്യയെ മാറ്റേണ്ടതുണ്ട്. അത് എളുപ്പവും ലളിതവുമാക്കണം. ഉദാഹരണത്തിന് ഇന്ത്യയിലെ ഉൽ‌പാദനച്ചെലവ് ഇന്ന് വളരെ ഉയർന്നതാണ്. നാം ഊർജ്ജ വില കുറയ്ക്കുക. ഇന്ന് എല്ലാത്തിനും ലളിതമായ പരിഹാരമുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിമിഷം സർക്കാർ നികുതി ഉയർത്തുന്നു. ഊർജ്ജ മേഖലയിലും ഇത് സംഭവിക്കുന്നു. പെട്രോൾ, ഡീസൽ വിലയുമായി ഇന്ത്യ ഇന്ന് കഷ്ടപ്പെടുകയാണ്. ഇന്ത്യയ്ക്കുള്ളിൽ ഉൽപാദനം,കെട്ടിടം, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല എന്നിവക്കു കൂടുതല്‍ പിന്തുണ നല്‍കാന്‍ സർക്കാർ പദ്ധതിയിടുകയാണെങ്കിൽ, നമ്മുടെ വ്യവസായങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ എന്തു കൊണ്ട് സാധിക്കുന്നില്ല എന്നു സർക്കാർ പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ നമുക്ക് ചൈനയുടെ വ്യവസായിക വെല്ലുവിളികൾ നേരിടാന്‍ കഴിയൂ. കുറച്ച് മൊബൈല്‍ ആപ്ലിക്കേഷനുകൾ ഒരു തവണ നിരോധിച്ചുകൊണ്ട് ഇന്ത്യ ചൈനയ്ക്കു കാര്യമായ ഒരു വെല്ലുവിളിയും നല്‍കുന്നില്ല.

എന്താണ് സർക്കാരിനെ പിന്തിരിപ്പിക്കുന്നത്? ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് എങ്ങനെ മുന്നേറാൻ കഴിയും എന്നതിനെക്കുറിച്ചുള്ള വ്യവസായ പ്രതികരണം എന്താണ്?

ഇന്ത്യന്‍ വ്യവസായങ്ങള്‍ അടിസ്ഥാനപരമായി തങ്ങള്‍ക്ക് വിലകുറഞ്ഞ രീതിയിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ആഗ്രഹിക്കുന്നു. തൊഴിൽ നിയമങ്ങൾ യുക്തിസഹമാക്കാൻ ആവശ്യപ്പെടുന്നതിനുപരി അവ ഉപേക്ഷിക്കണമെന്ന് വ്യവസായം പറയുന്നില്ല. അധ്വാനത്തെ ചൂഷണം ചെയ്യാൻ അനുവദിക്കണമെന്ന് ഒരു നല്ല വ്യവസായവും ആവശ്യപ്പെടുന്നില്ല. വ്യവസായത്തെ സംരക്ഷിക്കാനായി സമഗ്ര തൊഴിൽ നിയമങ്ങൾ അവർ ആഗ്രഹിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിൽ വ്യവസായം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അവയെ അഭിസംബോധന ചെയ്യുന്നത് പ്രധാനമായ വിഷയമാണ്. നിയമനിർമാണത്തിന് മാത്രം ഇത് നിയന്ത്രിക്കാൻ കഴിയില്ല.

ടെലികോം, ഇലക്ട്രോണിക്‌സ്, ഐടി എന്നിവ ചൈനീസ് ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു. ചൈനയില്‍ നിന്നുള്ള ഫാർമ മേഖലയിലെ ഇറക്കുമതി കാരണം ഈ കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ മരുന്നുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. താങ്കളുടെ അഭിപ്രായം എന്താണ്?

ഇതിൽ കൃത്യമായ വൈരുധ്യങ്ങളുണ്ട്. ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഈ തടസങ്ങൾ പലതും ഉയർത്തുകയും ചെയ്യുന്നതു വഴി ഇന്ത്യ യഥാർഥത്തിൽ ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യം കുറയ്ക്കുകയാണ്. ഇന്ത്യൻ ഉൽപാദനം ചൈനീസ് ഉൽ‌പാദനത്തെ മാറ്റിസ്ഥാപിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, നാം മുന്നോട്ട് പോകുന്നതിനേക്കാൾ‌ പിന്നോട്ട് പോകുകയാണ്. ഇതിന് കൂടുതൽ വിശദമായ വിശകലനം ആവശ്യമാണ്. ഒപ്പം നിങ്ങളുടെ സ്വന്തം വ്യവസായത്തെ വിശ്വസിക്കാൻ ആരംഭിക്കുക. നാം മനസ്സിലാക്കേണ്ടത് ലാഭം ഒരു മോശം വാക്കല്ല എന്നതാണ്. ലാഭം സമ്പദ്‌വ്യവസ്ഥയ്ക്കും ആളുകൾക്ക് ബിസിനസ് ചെയ്യുന്നതിനും നല്ലതാണ്. ഓരോ കർഷകനും ഒരു സംരംഭകനാണ്. അവരോട് മാന്യമായി പെരുമാറുക. നമ്മുടെ സ്വന്തം ആളുകളെ വിശ്വസിക്കുന്നുവെങ്കിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് അതിന്‍റെ രണ്ട് കാലുകളിൽ നിൽക്കാൻ കഴിയും. അതുപോലെ, ആളുകൾ സർക്കാരിനെ വിശ്വസിക്കുന്നില്ല. സർക്കാർ നയങ്ങൾ ഇവിടെ തുടരുമെന്ന് അവർ വിശ്വസിക്കുന്നില്ല. ആ വിശ്വാസം ഇരുവശത്തും കെട്ടിപ്പടുക്കണം.

എൽ‌എസിയില്‍ ഒരു സൈനിക/നയതന്ത്ര പരിഹാരം സാധ്യമാകുമെന്ന് താങ്കള്‍ പ്രത്യാശിക്കുന്നുണ്ടോ? കനത്ത ചൈനീസ് ഓഹരികളുള്ള പബ്‌ജി, പേടിഎമ്മിന്‍റെ ഭാവി എന്തായിരിക്കും?

ചൈനയിൽ നിന്നുള്ള ധാരാളം നിക്ഷേപങ്ങള്‍ യഥാർഥത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപങ്ങളാണ്. അവർക്ക് ഇവിടെ ഓഹരികളില്ലെങ്കിൽ അവർ കൂടുതൽ ആക്രമകാരികള്‍ ആകാനുള്ള സാധ്യത എല്ലായ്‌പ്പോഴും ഉണ്ട്. എന്തുകൊണ്ടാണ് ചൈന ഇന്ന് ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നത്? ചില രാജ്യങ്ങൾക്ക് സ്വയം പ്രശ്‌നമുണ്ടാക്കാനും തന്ത്രപരവും സാമ്പത്തികവുമായ എതിരാളികളെ തകർക്കാനും ശ്രമിക്കും. ഇത് ചൈനയിൽ നിന്നുള്ള കരുതിക്കൂട്ടിയുള്ള പ്രതികരണമാണ്. ഇന്ത്യയിൽ നിന്ന് തിരിച്ചും കാലിബ്രേറ്റഡ് പ്രതികരണം ഉണ്ടായിരിക്കണം. നാം സാധ്യതകള്‍ ഒന്നും തന്നെ അടയ്ക്കരുത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.