ഹിമാചൽ പ്രദേശ്: ഹാമിർപൂർ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥി നാല് സഹപാഠികളുടെ നേർക്ക് ആസിഡ് ആക്രമണം നടത്തി. മൂന്ന് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും പരിക്കേറ്റു. ഉട്ട്പൂരിലെ സ്കൂളിലാണ് സംഭവം.
പത്താം ക്ലാസിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികൾക്കും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ആൺകുട്ടിക്കുമാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സംഭവത്തിന് ശേഷം പെൺകുട്ടി ഓടി രക്ഷപ്പെട്ടു. വാർഷിക പ്രായോഗിക പരീക്ഷകൾ നടക്കുന്നതിനാൽ വൈകുന്നേരം സ്കൂൾ തുറന്നു പ്രവർത്തിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഹമീർപൂർ എസ്പി അർജിത് സെൻ താക്കൂർ പറഞ്ഞു. ഇതുവരെ ഔദ്യോഗിക പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. പൊള്ളലേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.