ചണ്ഡിഗഡ്: പഞ്ചാബിൽ കാർഷികാവശിഷ്‌ടങ്ങൾ കത്തിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയിട്ടും അമൃത്‌സറിൽ ചില കർഷകർ കത്തിക്കൽ തുടരുന്നു. കാർഷികാവശിഷ്‌ടങ്ങൾ കത്തിക്കുകയെന്നല്ലാതെ മറ്റൊരു മാർഗവുമില്ല. കന്നുകാലികൾ ഇത് കഴിക്കില്ലെന്നും അവശിഷ്‌ടങ്ങൾ നിർമാർജനം ചെയ്യാനുള്ള വ്യവസായശാലകളോ മറ്റൊന്നും തന്നെ ഇവിടെയില്ലെന്നും കർഷകനായ ബില്ല പറയുന്നു. സർക്കാർ ഇതിനൊരു മാർഗം കണ്ടെത്തണമെന്നും ബില്ല ആവശ്യപ്പെട്ടു. നിരോധനം ഏർപ്പെടുത്തിയിട്ട് നാലാം ദിവസമായിട്ടും ഡൽഹിയിലെ വായു കൂടുതൽ മലിനമാവുകയാണ്. അയൽസംസ്ഥാനങ്ങളിൽ കാർഷികാവശിഷ്‌ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിന്‍റെ പ്രധാന കാരണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കാർഷികാവശിഷ്‌ടങ്ങൾ കത്തിക്കുന്നത് മൂലം അഞ്ച് ശതമാനം മാത്രമാണ് മലിനീകരണം സംഭവിക്കുന്നത്. 95 ശതമാനം മലിനീകരണത്തിനും കാരണം വ്യവസായ ശാലകളും വാഹനങ്ങളുമാണ്. സർക്കാർ ഇക്കാര്യങ്ങൾ അവഗണിച്ച് കർഷകരുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മറ്റൊരു കർഷകൻ ജൊവാൻ സിങ് പറഞ്ഞു. പ്രായോഗികവും സാമ്പത്തികമായി നഷ്‌ടം ഉണ്ടാകാത്തതുമായ സർക്കാരിന്‍റെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്ന് കർഷകർ പറഞ്ഞു.
അമൃത്‌സറിൽ കാർഷികാവശിഷ്‌ടങ്ങൾ കത്തിക്കൽ തുടരുന്നു
നിരോധനം ഏർപ്പെടുത്തിയിട്ട് നാലാം ദിവസമായിട്ടും ഡൽഹിയിലെ വായു കൂടുതൽ മലിനമാവുകയാണ്.

Conclusion: