ETV Bharat / bharat

ഡൽഹിയിലെ  ചെറു ഭൂചലനങ്ങൾ വലിയ ഭൂകമ്പത്തിലേക്ക് നയിക്കുമെന്ന ആശങ്ക വേണ്ടെന്ന് വിദഗ്ധർ

എന്നാൽ ഉയരമേറിയ ധാരാളം കെട്ടിടങ്ങളും കൂടുതൽ ജനസംഖ്യയും ഉള്ളതിനാൽ ഡൽഹി ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണ്

Delhi earth quake National Capital Region Wadia Institute of Himalayan Geology ഡൽഹി ഭൂകമ്പം ഡൽഹി ഭൂചലനം
Delhi
author img

By

Published : Jun 5, 2020, 4:51 PM IST

ഡെറാഡൂൺ: കഴിഞ്ഞ ഒന്നര മാസത്തിനിടെ ദേശീയ തലസ്ഥാനത്ത് സംഭവിച്ച ഭൂകമ്പങ്ങൾ ജനങ്ങളിൽ ഭയം സൃഷിടിച്ചിട്ടുണ്ട്. എന്നാൽ ഇത് വലിയൊരു ഭൂചലനത്തിലേക്ക് നയിക്കുമെന്ന ആശങ്ക വേണ്ടെന്ന് ജിയോളജി വിദഗ്ധൻ കലചന്ദ് സെയ്ൻ. വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയുടെ ഡയറക്ടറാണ് ഇദ്ദേഹം. ഹിമാലയൻ മേഖലയിലെയും എൻ‌.സി‌.ആർ മേഖലയിലെയും ഭൂചലന രീതികൾ തികച്ചും വ്യത്യസ്തമാണെന്നും കലചന്ദ് സെയ്ൻ പറഞ്ഞു.

ഡൽഹിയിലെ ചെറു ഭൂചലനങ്ങൾ വലിയ ഭൂകമ്പത്തിലേക്ക് നയിക്കുമെന്ന ആശങ്ക വേണ്ടെന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഡയറക്ടര്‍ കലചന്ദ് സെയ്ൻ

ഡൽഹി പോലുള്ള ഭൂകമ്പ സാധ്യത പ്രദേശങ്ങളിൽ ചെറുതും ഇടത്തരവുമായ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ഭൂമിക്കടിയിലെ സമ്മർദ്ദം കുറക്കാൻ സഹായിക്കും. എന്നാൽ ഉയരമേറിയ ധാരാളം കെട്ടിടങ്ങളും കൂടുതൽ ജനസംഖ്യയും ഉള്ളതിനാൽ ഡൽഹി ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനിടെ, ദേശീയ തലസ്ഥാനത്ത് റിക്ടർ സ്കെയിലിൽ അഞ്ചിന് താഴെ രേഖപെടുത്തിയ നിരവധി ഭൂചലനങ്ങൾ സംഭവിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.