ETV Bharat / bharat

കാർഷിക വികസനത്തിന് നയപരമായ കൃഷിരീതി - അന്നദാത ആയ് സംരക്ഷൺ പദ്ധതി

രണ്ടാഴ്‌ച മുമ്പ് കേന്ദ്ര കാർഷിക വകുപ്പ് പ്രസിദ്ധപ്പെടുത്തിയതനുസരിച്ച് 15 സംസ്ഥാനങ്ങളിലായി 64 ലക്ഷം ഹെക്‌ടർ കൃഷിയിടത്തിലാണ് വെള്ളം കയറി വിളകൾ നശിച്ചത്.

Strategic Cultivation  കാർഷിക വികസനം  കൃഷിരീതി  സ്കൈമെറ്റ്  കേന്ദ്ര കാർഷിക വകുപ്പ്  Skymet
കാർഷിക വികസനത്തിന് നയപരമായ കൃഷിരീതി
author img

By

Published : Dec 14, 2019, 7:16 PM IST

കാലാവസ്ഥാപ്രവചന-കൃഷി അപായ നിവാരണ കമ്പനിയായ 'സ്കൈമെറ്റ്' പുറപ്പെടുവിച്ച കാലാവസ്ഥാ റിപ്പോർട്ടനുസരിച്ച്, ആസന്നമായ വിരിപ്പുകൃഷി അഥവാ മൺസൂൺ കൃഷി കർഷകരിൽ വലിയ പ്രതീക്ഷ നൽകുന്നതല്ല. തെക്കുപടിഞ്ഞാറൻ മൺസൂൺ സമ്മാനിച്ച പെരുമഴ, നിരവധി വിളകളെ ദോഷകരമായി ബാധിച്ചു. സ്കൈമെറ്റിന്‍റെ കണക്കുകൾ അനുസരിച്ച്, പ്രളയം ബാധിച്ച 12 സംസ്ഥാനങ്ങളിലെ 137 ജില്ലകളിൽ 32 മില്ല്യൺ ഹെക്‌ടറിലേറെ പാടശേഖരത്തിലെ കൃഷി പൂർണമായും നശിച്ചു. അരി, എണ്ണക്കുരുക്കൾ,പയർ വർഗങ്ങൾ എന്നിവയുടെ ഉൽപാദനത്തിൽ 12 ശതമാനം വരെ കുറവുവരുമെന്നും റിപ്പോർട്ട് പറയുന്നു.

രണ്ടാഴ്‌ച മുമ്പ് കേന്ദ്ര കാർഷിക വകുപ്പ് പ്രസിദ്ധപ്പെടുത്തിയതനുസരിച്ച് 15 സംസ്ഥാനങ്ങളിലായി 64 ലക്ഷം ഹെക്‌ടർ കൃഷിയിടത്തിലാണ് വെള്ളം കയറി വിളകൾ നശിച്ചത്. സ്ഥിതിഗതികൾ ഇത്ര വഷളായിട്ടുപോലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ ആടിക്കളിക്കുകയാണ്. ഒക്ടോബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്ന സീസണിൽ, പ്രധാനമന്ത്രിയുടെ അന്നദാത ആയ് സംരക്ഷൺ പദ്ധതി(പിഎംഎഎഎസ്എ)യിൽ ഉൾപ്പെടുത്തി 37.59 ലക്ഷം മെട്രിക് ടൺ പയർ വർഗങ്ങളും എണ്ണക്കുരുവും കരുതിവെക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പദ്ധതിയിട്ട കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെ ഒരു മില്ല്യൺ ടൺ, അതായത് പ്രതീക്ഷിച്ചിരുന്നതിന്‍റെ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞത്. ഈ കണക്കിൽ തന്നെ ദുരന്തത്തിന്‍റെ വ്യാപ്‌തിയുണ്ട്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലാകട്ടെ, ഇതുവരെ കണക്കെടുപ്പ് പോലും നടത്തിയിട്ടില്ല.

കൃഷിനാശം സംഭവിക്കുമ്പോൾ സ്വാഭാവികമായും ആവശ്യ-വിതരണ അനുപാതം താളം തെറ്റും. അത് ഉൽപന്നങ്ങളുടെ വിലയെ സാരമായി ബാധിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ, സർക്കാർ അതീവ ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കണം.

ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പയർവർഗങ്ങളുടെ 25 ശതമാനവും നമ്മുടെ രാജ്യത്ത് നിന്നുമാണ്. പക്ഷേ, ആഭ്യന്തര ഉപഭോഗത്തിന് പോലും ഇത് തികയാറില്ലെന്നതാണ് വാസ്‌തവം. എണ്ണക്കുരു ഉൽപാദനം 12-15 ശതമാനം ആഭ്യന്തര കൃഷിയിടത്തിൽ നിന്നാണെങ്കിലും ഇന്ത്യക്ക് ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ഭക്ഷ്യ എണ്ണയുടെ കാര്യത്തിൽ സ്വയംപര്യാപ്‌തത നേടാനായി. ഏഴ്‌ വർഷം മുമ്പ് അഗ്രിക്കൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് കമ്മിഷൻ(സിഎസിപി), ഒരു ദീർഘകാല പദ്ധതിക്ക് രൂപം നൽകുകയും യുപിഎ സർക്കാർ ആ പദ്ധതിയെ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള ശരിയായ മാർഗമെന്ന് വിലയിരുത്തുകയും ചെയ്‌തു. പദ്ധതി നടപ്പിൽ വരുത്തുന്നതിന്‍റെ ഭാഗമായി ഒരു പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്‌തു.

പിഎം- എഎഎസ്എ കഴിഞ്ഞ സെപ്റ്റംബറിൽ കർഷകർക്കായുള്ള പട്ടികയിൽ ഒന്നാമതെത്തി. ഈ പദ്ധതി നടപ്പിൽ വരുത്തുന്നതിന് നാല് മാസം മുമ്പ് തന്നെ, 23 മില്ല്യൺ ടൺ പയർവർഗങ്ങളും എണ്ണക്കുരുവും സംഭരിക്കാൻ സർക്കാരിന് കഴിഞ്ഞു. അതായത്, സർക്കാർ ലക്ഷ്യമിട്ടിരുന്നതിന്‍റെ ഏകദേശം 75 ശതമാനം വരുന്ന 33.6 ലക്ഷം ടൺ ശേഖരിച്ചു വെക്കാനായി. കർഷകരുടെ ഉന്നമനം ലക്ഷ്യമിടുന്ന വിവിധോദ്ദേശ്യ സഹകരണ സ്ഥാപനമായ നാഫെഡ്(നാഷണൽ അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ) തുടക്കത്തിൽ, പ്രവർത്തനം മെല്ലെപ്പോക്കിലാണെന്ന പഴി കേട്ടിരുന്നെങ്കിലും ഇന്ന് പ്രവർത്തന ക്ഷമതയിൽ രാജ്യത്തെ വിസ്‌മയിപ്പിച്ചിരിക്കുകയാണ്. പിഎം-എഎഎസ്എയുടെ രണ്ട് വർഷത്തെ നടത്തിപ്പുചെലവിനായി 15,053 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികൾക്ക് 16,550 കോടി രൂപ, അധിക വായ്‌പാ ഗ്യാരണ്ടിയും നൽകി. എന്നിരുന്നാലും, നടത്തിപ്പുതലത്തിൽ വലിയ പുരോഗതിയൊന്നും കൊണ്ടുവരാൻ കഴിഞ്ഞില്ല.

ഒട്ടും വൈകാതെ തന്നെ പയർ വർഗത്തിന്‍റെയും ഭക്ഷ്യ എണ്ണയുടെയും കാര്യത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കാനായി കരുതൽ സംഭരണം നടത്തിയാല്‍ മാത്രമേ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ. മെച്ചപ്പെട്ട കാർഷിക നൈപുണ്യം നേടിയെടുക്കാനുള്ള പദ്ധതികൾ കണ്ടെത്തി, അവ ഫലവത്തായി ആവിഷ്‌കരിക്കണം. ഹരിത വിപ്ലവം സാധ്യമായാൽ മാത്രമേ സുലഭമായ വിളവുണ്ടാകൂ.

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിന്‍റെ ഇരട്ടി പരുത്തിയാണ് ചൈനയിൽ ഉൽപാദിപ്പിക്കുന്നത്. ഇന്ത്യയിലേതിനേക്കാൾ ഒമ്പത് മടങ്ങ് കൂടുതൽ ധാന്യമാവ് അമേരിക്ക ഉൽപാദിപ്പിക്കുന്നു. കപ്പലണ്ടി, കടുക്, എള്ള്, സൂര്യകാന്തി എന്നിവ താരതമ്യം പോലും ചെയ്യാൻ കഴിയാത്തത്ര മികച്ച രീതിയിലാണ്, യുഎസ്, ചൈന, ബ്രിട്ടൺ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ കൃഷി ചെയ്തെടുക്കുന്നത്. മറ്റു രാജ്യങ്ങൾ പരമാവധി വിളകൾ സ്വന്തമായി ഉൽപാദിപ്പിച്ചെടുക്കുമ്പോൾ ഇന്ത്യയാകട്ടെ, കാർഷിക സംസ്‌കാരമുണ്ടായിട്ട് കൂടി, കൃഷിയുടെ കാര്യത്തിൽ ഏറെ പുറകിലാണ്.

മെച്ചപ്പെട്ട വിളവ് നേടാൻ കഴിയുന്നുണ്ടെങ്കിലും അതിന്‍റെ സന്തോഷവും അഭിവൃദ്ധിയും പാവം കര്‍ഷകരുടെ ജീവിതത്തിൽ പ്രതിഫലിക്കാത്തതിന് കാരണം ഇടനിലക്കാരുടെയും ചന്തകളിലെ വമ്പൻമാരുടെയും സ്വാർത്ഥ താൽപര്യങ്ങളാണ്. കർഷകർക്ക് ലഭിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി തുക, വിയർപ്പൊഴുക്കാതെ തന്നെ, ഇക്കൂട്ടർ കൈക്കലാക്കുന്നു, കൊയ്തെടുക്കുന്ന ഉൽപന്നങ്ങൾ സംഭരിച്ചുവെക്കാനോ നേരിട്ട് ലാഭം കിട്ടുന്ന തരത്തിൽ വിറ്റഴിക്കാനോ ഉള്ള സംവിധാനങ്ങൾ കർഷകർക്കില്ലാത്തതാണ് പ്രധാനമായും ഇടനിലക്കാർ ലാഭം നേടുകയും കർഷകർ പട്ടിണിയിലാവുകയും ചെയ്യുന്നതിന് പിന്നിലുള്ള കാരണം.

കർഷകർക്ക് അധ്വാനത്തിനുള്ള മാന്യമായ പ്രതിഫലം കിട്ടത്തക്ക തരത്തിൽ സംവിധാനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് കഴിയണം. ആഭ്യന്തര ആവശ്യങ്ങൾ കഴിഞ്ഞ്, കയറ്റുമതി നടത്താൻ കഴിയുന്ന രീതിയിൽ വിളവു മെച്ചപ്പെടുത്താൻ കർഷകരെ, സർക്കാർ സംവിധാനങ്ങൾ സഹായിക്കണം. ഏതെങ്കിലും വിളക്ക് നാശം സംഭവിച്ചാൽ, ഉപഭോക്താക്കളുടെ ചുമലിൽ ഭാരം വരാത്ത തരത്തിൽ ഇറക്കുമതി ചെയ്‌ത് വിറ്റഴിക്കാൻ സർക്കാരിന് സാധിക്കണം.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിബദ്ധതയോടെ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമേ, രാജ്യത്തെ കർഷകരുടെ കണ്ണീരിനും പട്ടിണിക്കും അറുതിയാകൂ. പാടങ്ങളിൽ നൂറുമേനി വിളവുണ്ടാകുന്നതോടെ, രാജ്യത്തെ സാമ്പത്തിക രംഗവും പച്ചപിടിക്കും. വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന പരിഷ്‌കാരങ്ങൾക്ക് രൂപം നൽകുകയും അവ നൂറ് ശതമാനം കർത്തവ്യബോധത്തോടെ പ്രാവർത്തികമാക്കുകയും ചെയ്‌താൽ കർഷകരും സംസ്ഥാനങ്ങളും രാഷ്ട്രം തന്നെയും അഭിവൃദ്ധിയുടെ നെറുകയിലെത്തുമെന്നതിൽ സംശയമില്ല.

Intro:Body:

കാർഷിക വികസനത്തിന് നയപരമായ കൃഷിരീതി

..........................................

കാലാവസ്ഥാപ്രവചന - കൃഷി അപായ നിവാരണ കമ്പനിയായ സ്കൈമെറ്റ് പുറപ്പെടുവിച്ച കാലാവസ്ഥാ റിപ്പോർട്ടനുസരിച്ച്, ആസന്നമായ വിരിപ്പുകൃഷി അഥവാ മൺസൂൺ കൃഷി കർഷകരിൽ വലിയ പ്രതീക്ഷ നൽകുന്നതല്ല. തെക്കുപടിഞ്ഞാറൻ മൺസൂൺ സമ്മാനിച്ച പെരുമഴ, നിരവധി വിളകളെ ദോഷകരമായി ബാധിച്ചു. സ്കൈമെറ്റിൻറെ കണക്കുകൾ അനുസരിച്ച്, പ്രളയം ബാധിച്ച 12 സംസ്ഥാനങ്ങളിലെ  137 ജില്ലകളിൽ 32 മില്ല്യൺ ഹെക്ടറിലേറെ പാടശേഖരത്തിലെ കൃഷി പൂർണ്ണമായും നശിച്ചു പോയി. അരി, എണ്ണക്കുരുക്കൾ,പയർ വർഗ്ഗങ്ങൾ എന്നിവയുടെ ഉൽപ്പാദത്തിൽ 12 ശതമാനം വരെ കുറവു വരുമെന്നും റിപ്പോർട്ട് പറയുന്നു.

 ഇതിനേക്കാൾ ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തലാണ് രണ്ടാഴ്ച മുമ്പ് കേന്ദ്ര കാർഷിക വകുപ്പ് പ്രസിദ്ധപ്പെടുത്തിയത്. 15 സംസ്ഥാനങ്ങളിലായി 64 ലക്ഷം ഹെക്ടർ കൃഷിയിടത്തിൽ വെള്ളം കയറി വിളകൾ നാശമായി എന്നതാണ് കേന്ദ്രത്തിൻറെ കണക്ക്.സ്ഥിതിഗതികൾ ഇത്ര വഷളായിട്ടു പോലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ  ആടിക്കളിക്കുകയാണ്. ഒക്ടോബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്ന സീസണിൽ,  പ്രധാനമന്ത്രിയുടെ അന്നദാത ആയ് സംരക്ഷൺ പദ്ധതി (പി എം എ എ എസ് എ) യിൽ ഉൾപ്പെടുത്തി 37.59 ലക്ഷം മെട്രിക് ടൺ പയർ വർഗ്ഗങ്ങളും എണ്ണക്കുരുവും കരുതിവെക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പദ്ധതിയിട്ട കാലാവധി കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ ഒരു മില്ല്യൺ ടൺ, അതായത് പ്രതീക്ഷിച്ചിരുന്നതിൻറെ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞത്. ഈ കണക്കിൽ തന്നെ ദുരന്തത്തിൻറെ വ്യാപ്തിയുണ്ട്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങഇയ സംസ്ഥാനങ്ങളിലാകട്ടെ, ഇതുവരെ കണക്കെടുപ്പു പോലും നടത്തിയിട്ടില്ല.

കൃഷിനാശം സംഭവിക്കുമ്പോൾ, സ്വാഭാവികമായും ആവശ്യ- വിതരണ അനുപാതം താളം തെറ്റും. അത് ഉൽപ്പന്നങ്ങളുടെ വിലയെ സാരമായി ബാധിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ, സർക്കാർ അതീവ ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കണം. 

ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പയർവർഗ്ഗങ്ങളുടെ 25 ശതമാനവും നമ്മുടെ രാജ്യത്തു നിന്നാണ്. പക്ഷെ, ആഭ്യന്തര ഉപഭോഗത്തിന് പോലും ഇത് തികയാറില്ല എന്നതാണ് വാസ്തവം. എണ്ണക്കുരു ഉൽപ്പാദനം 12-15 ശതമാനം ആഭ്യന്തര കൃഷിയിടത്തിൽ നിന്നാണെങ്കിലും ഇന്ത്യക്ക് ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ഭക്ഷ്യ എണ്ണയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടാനായി, ഏഴു വർഷം മുമ്പ് അഗ്രിക്കൾച്ചറൽ കോസ്റ്റ്സ് ആൻറ് പ്രൈസസ്  കമ്മീഷൻ,  (സി എ സി പി), ഒരു ദീർഘകാല പദ്ധതിക്ക് രൂപം നൽകുകയും യു പി എ സർക്കാർ ആ പദ്ധതിയെ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശരിയായ മാർഗ്ഗമെന്ന് വിലയിരുത്തുകയും ചെയ്തു. പദ്ധതി നടപ്പിൽ വരുത്തുന്നതിൻറെ ഭാഗമായി, ഒരു പ്രത്യക സമിതിയെ നിയോഗിക്കുകയും ചെയ്തു.

പി എം- എ എ എസ് എ കഴിഞ്ഞ സെപ്റ്റംബറിൽ കർഷകർക്കായുള്ള പട്ടികയിൽ ഒന്നാമതെത്തി. ഈ പദ്ധതി നടപ്പിൽ വരുത്തുന്നതിന് നാലു മാസം മുമ്പ് തന്നെ, 23 മില്ല്യൺ ടൺ പയർവർഗ്ഗങ്ങളും എണ്ണക്കുരുവും സംഭരിക്കാൻ സർക്കാരിന് കഴിഞ്ഞു. അതായത്, സർക്കാർ ലക്ഷ്യമിട്ടിരുന്നതിൻറെ ഏകദേശം 75 ശതമാനം വരുന്ന   33.6 ലക്ഷം ടൺ ശേഖരിച്ചു വെക്കാനായി.  കർഷകരുടെ ഉന്നമനം ലക്ഷ്യമടുന്ന വിവിധോദ്ദേശ്യ സഹകരണ സ്ഥാപനമായ നാഫെഡ് ( നാഷണൽ അഗ്രിക്കൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ്ങ് ഫെഡറേഷൻ) തുടക്കത്തിൽ, പ്രവർത്തനം മെല്ലെപ്പോക്കിലാണെന്ന പഴി കേട്ടിരുന്നെങ്കിലും ഇന്ന് പ്രവർത്തന ക്ഷമതയിൽ രാജ്യത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. പി എം - എ എ എസ് എ യുടെ രണ്ടു വർഷത്തെ  നടത്തിപ്പു ചെലവിനായി  15,053 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികൾക്ക് 16550 കോടി രൂപ, അധിക വായ്പാ ഗാരണ്ടിയും നൽകി. എന്നിരുന്നാലും,  നടത്തിപ്പുതലത്തിൽ വലിയ പുരോഗതിയൊന്നും കൊണ്ടുവരാൻ കഴിഞ്ഞില്ല.

ഒട്ടും വൈകാതെ തന്നെ പയർ വർഗ്ഗത്തിൻറെയും ഭക്ഷ്യ എണ്ണയുടെയും കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായി കരുതൽ സംഭരണം നടത്തിയാലേ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ. മെച്ചപ്പെട്ട കാർഷിക നൈപുണ്യം നേടിയെടുക്കാനുള്ള പദ്ധതികൾ കണ്ടെത്തി, അവ ഫലവത്തായി ആവിഷ്ക്കരിക്കണം. ഹരിത വിപ്ളവം സാധ്യമായാൽ മാത്രമേ സുലഭമായ വിളവുണ്ടാകൂ.

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതിൻറെ ഇരട്ടി പരുത്തിയാണ് ചൈനയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യയിലേതിനേക്കാൾ ഒൻപതു മടങ്ങു കൂടുതൽ ധാന്യമാവ് അമേരിക്ക ഉൽപ്പാദിപ്പിക്കുന്നു. കപ്പലണ്ടി, കടുക്, എള്ള്, സൂര്യകാന്തി എന്നിവ, താരതമ്യം പോലും ചെയ്യാൻ കഴിയാത്തത്ര മികച്ച രീതിയിലാണ്, യു എസ്, ചൈന, ബ്രിട്ടൺ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ കൃഷി ചെയ്തെടുക്കുന്നത്. മറ്റു രാജ്യങ്ങൾ പരമാവധി വിളകൾ സ്വന്തമായി ഉൽപ്പാദിപ്പിച്ചെടുക്കുമ്പോൾ, ഇന്ത്യയാകട്ടെ, കാർഷിക സംസ്ക്കാരമുണ്ടായിട്ടു കൂടി, കൃഷിയുടെ കാര്യത്തിൽ ഏറെ പുറകിലാണ്.

മെച്ചപ്പെട്ട വിളവ് നേടാൻ കഴിയുന്നുണ്ടെങ്കിലും അതിൻറെ സന്തോഷവും അഭിവൃദ്ധിയും പാവം കൃഷകരുടെ ജീവിതത്തിൽ പ്രതിഫലിക്കാത്തതിന് കാരണം ഇടനിലക്കാരുടെയും ചന്തകളിലെ വമ്പൻമാരുടെയും സ്വാർത്ഥ താൽപ്പര്യങ്ങളാണ്. കർഷകർക്ക് ലഭിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി തുക, വിയർപ്പൊഴുക്കാതെ തന്നെ, ഇക്കൂട്ടർ കൈക്കലാക്കുന്നു, കൊയ്തെടുക്കുന്ന ഉൽപ്പന്നങ്ങൾ സംഭരിച്ചു വെക്കാനോ നേരിട്ട് ലാഭം കിട്ടുന്ന തരത്തിൽ വിറ്റഴിക്കാനോ ഉള്ള സംവിധാനങ്ങൾ കർഷകർക്കില്ലാത്തതാണ് പ്രധാനമായും ഇടനിലക്കാർ ലാഭം നേടുകയും കർഷകർ പട്ടിണിയിലാവുകയും ചെയ്യുന്നതിന് പിന്നിലുള്ള കാരണം.

കർഷകർക്ക് അധ്വാനത്തിനുള്ള മാന്യമായ പ്രതിഫലം കിട്ടത്തക്ക തരത്തിൽ സംവിധാനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് കഴിയണം. ആഭ്യന്തര ആവശ്യങ്ങൾ കഴിഞ്ഞ്, കയറ്റുമതി നടത്താൻ കഴിയുന്ന രീതിയിൽ വിളവു മെച്ചപ്പെടുത്താൻ കർഷകരെ, സർക്കാർ സംവിധാനങ്ങൾ സഹായിക്കണം. ഏതെങ്കിലും വിളയ്ക്ക് നാശം സംഭവിച്ചാൽ, ഉപഭോക്താക്കളുടെ ചുമലിൽ ഭാരം വരാത്ത തരത്തിൽ ഇറക്കുമതി ചെയ്ത് വിറ്റഴിക്കാൻ സർക്കാരിന് സാധിക്കണം. 

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിബദ്ധതയോടെ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമേ, രാജ്യത്തെ കർഷകരുടെ കണ്ണീരിനും പട്ടിണിക്കും അറുതിയാകൂ. പാടങ്ങളിൽ നൂറുമേനി വിളവുണ്ടാകുന്നതോടെ, രാജ്യത്തെ സാമ്പത്തിക രംഗവും പച്ചപിടിക്കും. വിപ്ളവകരമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന പരിഷ്ക്കാരങ്ങൾക്ക് രൂപം നൽകുകയും അവ നൂറു ശതമാനം കർത്തവ്യ ബോധത്തോടെ പ്രാവർത്തികമാക്കുകയും ചെയ്താൽ,   കർഷകരും സംസ്ഥാനങ്ങളും രാഷ്ട്രം തന്നെയും അഭിവൃദ്ധിയുടെ നെറുകയിലെത്തുമെന്നതിൽ സംശയമില്ല.    

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.