ETV Bharat / bharat

കൊടുങ്കാറ്റിൽ താജ്‌മഹലിന്‍റെയും ഫത്തേപൂർ സിക്രിയുടെയും ഭാഗങ്ങൾ തകർന്നു - storm agra fort

കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുങ്കാറ്റിൽ സംസ്ഥാനത്തിലെ ചരിത്രപ്രധാനമായ നിർമിതികളായ താജ്‌മഹൽ, ഫത്തേപൂർ സിക്രി, ആഗ്ര കോട്ട എന്നിവിടങ്ങളിൽ കേടുപാടുകൾ സംഭവിച്ചു

Fatehpur Sikri  Taj Mahal damaged in storm  Fatehpur Sikri damaged in storm  ലക്‌നൗ  ആഗ്രയിൽ കൊടുങ്കാറ്റ്  താജ്‌മഹൽ  ഫത്തേപൂർ സിക്രി  ആഗ്ര കോട്ട  ഇടിയും മിന്നലോടും കൂടിയുണ്ടായ കാറ്റ്  ഉത്തർപ്രദേശ്  uttar pradesh  luknow  storm agra fort  thunderstorm UP
ആഗ്രയിൽ കൊടുങ്കാറ്റിൽ താജ്‌മഹൽ, ഫത്തേപൂർ സിക്രിയുടെ ഭാഗങ്ങൾ തകർന്നു
author img

By

Published : May 30, 2020, 12:52 PM IST

ലക്‌നൗ: കഴിഞ്ഞ ദിവസം ആഗ്രാ നഗരത്തിൽ വീശിയടിച്ച കൊടുങ്കാറ്റിൽ താജ്‌മഹലിന്‍റെ രാജകീയ ഗേറ്റ് ഭാഗികമായി തകർന്നു. ഉത്തർപ്രദേശിൽ ഇടിയും മിന്നലോടും കൂടിയുണ്ടായ കാറ്റിൽ താജ്‌മഹലിന്‍റെ പടിഞ്ഞാറേ മിനാരങ്ങളിലെ ഗേറ്റിനും വെള്ള മകുടത്തിലും ആഘാതമേറ്റിട്ടുണ്ട്. ഇതിനു പുറമെ, ഉത്തർപ്രദേശിലെ ചരിത്രപ്രധാനമായ നിർമിതികളായ ഫത്തേപൂർ സിക്രി, ആഗ്ര കോട്ട എന്നിവിടങ്ങളിലും നാശനഷ്‌ടങ്ങൾ ഉണ്ടായി. ഇടിമിന്നലിലും കാറ്റിലും ഉണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി ശനിയാഴ്ച രാവിലെ എഎസ്ഐ സൂപ്രണ്ട് വസന്ത് കുമാർ ശങ്കറും ടീമും താജ്‌മഹലും നഗരത്തിലെ മറ്റ് സ്മാരകങ്ങളും സന്ദർശിച്ചു. യമുന നദീതീരത്തേക്ക് വിനോദ സഞ്ചാരികൾ പോകുന്നത് തടയാൻ എഎസ്ഐ സ്ഥാപിച്ച തടികൊണ്ടുള്ള വേലികൾക്ക് കേടുപാടുകൾ സംഭവിച്ചു. മകുടത്തിന്‍റെ അറ്റകുറ്റപണികൾക്കായി കെട്ടിയ തട്ടും കാറ്റിൽ തകർന്നു വീണു.

വെള്ളിയാഴ്‌ച രാത്രി അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുണ്ടായിരുന്നു. ആഗ്രയിൽ ഉണ്ടായ കൊടുങ്കാറ്റിൽ നിരവധി മരങ്ങളും ഇലക്‌ട്രിക് പോസ്റ്റുകളും പിഴുതു വീണ് നാല് പേർ മരിച്ചു. ജില്ലയിൽ ഏകദേശം 50 മിനിറ്റോളം കാറ്റ് വീശിയടിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.