ETV Bharat / bharat

കുമാരസ്വാമിയുടെ കസേര പിടിക്കാൻ ഓപ്പറേഷൻ കമല വീണ്ടും

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് - ജെഡിഎസ് സർക്കാർ താഴെ വീഴുമെന്ന് കർണാടകയിലെ ബിജെപി അധ്യക്ഷൻ ബി എസ് യഡ്യൂരപ്പ് പറഞ്ഞിരുന്നു.

ഫയൽ ചിത്രം
author img

By

Published : May 26, 2019, 7:11 PM IST

Updated : May 26, 2019, 8:29 PM IST

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോല്‍വിക്ക് പിന്നാലെ കർണാടകയില്‍ അധികാരം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കോൺഗ്രസ് - ജെഡിഎസ് സർക്കാർ. കർണാടകയില്‍ അധികാരം തിരിച്ചുപിടിക്കാൻ ഓപ്പറേഷൻ കമലയുമായി ബിജെപി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുകയാണ്. അതിന്‍റെ തുടർച്ചയെന്നോണം കോൺഗ്രസ് വിമത എംഎൽഎമാരായ രമേഷ് ജാർക്കോളിയും, സുധാകറും കർണാടകയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും പിന്നീട് ബിജെപിയിലേക്ക് കൂറുമാറിയ നേതാവുമായ എസ് എം കൃഷ്ണയുടെ ബംഗളൂരുവിലെ വസതിയിൽ വെച്ച് ബിജെപി നേതാവ് ആർ അശോകിനോടൊപ്പമാണ് വിമത കോൺഗ്രസ് എംഎല്‍മാർ കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ സന്ദർശനം രാഷ്ടീയമല്ലെന്നാണ് ജർക്കോളിയുടെ വിശദീകരണം. നേരത്തെ ജർക്കോളി ഉൾപ്പെടെ ആറ് വിമത എംഎൽഎമാരുടെ പട്ടിക ബി എസ് യെഡിയൂരപ്പയ്ക്ക് കൈമാറിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേ സമയം മെയ് 29 മുതൽ ബിജെപി ഓപ്പറേഷൻ കമലയുമായി വീണ്ടുമെത്തുമെന്നും, അത് തടയാനുള്ള പ്രതിരോധ നടപടികൾ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നും രമേഷ് ജാർക്കോളിയുടെ സഹോദരനും കർണാടക വനം മന്ത്രിയുമായ സതീഷ് ജാർക്കോളി പ്രതികരിച്ചു.

മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ മണ്ഡലത്തിൽ ജയിച്ച നടി സുമലത അമ്പരീഷ് ബിജെപി നേതൃത്വത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും കോൺഗ്രസിന് തലവേദനയാണ്. സുമലതയും എം എസ് കൃഷ്ണയെ നേരിൽ കണ്ടു. നേരത്തെ മാണ്ഡ്യയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി തോറ്റതിനെ ചൊല്ലി കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിൽ വിള്ളൽ സംഭവിച്ചിരുന്നു.

Intro:Body:

കുമാരസ്വാമി സർക്കാരിന് വീണ്ടും തലവേദനയായി 'ഓപറേഷൻ താമര'

ബംഗളൂരു: പ്രതിസന്ധി ഒഴിയാതെ കർണാകയിലെ കോൺഗ്രസ്-ജഡിഎസ് സഖ്യം. ലോക്സഭ തരെഞ്ഞെടുപ്പിന് ശേഷം ഓപ്പറേഷൻ താമര വീണ്ടും പുറത്തെടുക്കകയാമണ് കർണാടകയിലെ ബിജെപി നേതൃത്വം. ഇതിന് ശെരി നൽകുന്ന രീതിയാണ് കഴിഞ്ഞ ദിവസം കുമാരസ്വാമി സർക്കാരിലെ കോൺഗ്രസ് വിമത എംഎൽഎമാരായ രമേഷ് ജാർക്കോളിയും, ഡുധാകറും കർണാടകയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസിന്‍റെ മുൻ മുഖ്യമന്ത്രിയും പിന്നീട് ബിജെപിയിലേക്ക് കൂറുമാറിയ എസ് എം കൃഷ്ണയുടെ ബംഗളൂരുവിലെ വസതിയിൽ വെച്ച്  ബിജെപി നേതാവ് ആർ അശോകിനൊടൊപ്പമാണ് കൂടിക്കാഴ്ച നടന്നത്. 

എന്നാൽ സന്ദർശനം രാഷ്ടീയമല്ലെന്നാണ് ജർക്കോളിയുടെ വിശദീകരണം. നേരത്തെ ജർക്കോളി ഉൾപ്പെടെ ആറ് വിമത എംഎൽഎമാരുടെ പട്ടിക ബി എസ് യെഡിയുരപ്പയ്ക്ക് കൈമാറിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേ സമയം മെയ് 29 മുതൽ ബിജെപി ഓപ്പറേഷൻ താമരയുമായി വീണ്ടുമെത്തമെന്നും, അത് തടയാനുള്ള പ്രതിരോധ നടപടികൾ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്ന് രമേഷ് ജാർക്കോളിയുടെ സഹോദരനും കർണാടക വനം മന്ത്രിയുമായ സതീഷ് ജാർക്കോളി പ്രതികരിച്ചു. 

കൂടാതെ മാണ്ഡ്യ ലോക്സഭയിൽ മണ്ഡലത്തിൽ ജയിച്ച് നടി സുമലത അമ്പരീഷ് പിന്തുണ ബിജെപി നൽകിയതും കോൺഗ്രസിന് തലവേദനയായിട്ടുണ്ട്.ഇത് അറിയിച്ചു കൊണ്ട് സുമലത എം എസ് കൃഷ്ണയെ നേരിൽ കണ്ടു. നേരത്തെ മാണ്ഡ്യയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി തോറ്റതിനെ ചൊല്ലി കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ വിള്ളൽ സംഭവിച്ചിരുന്നു. അതിന് താൽക്കാലിക പരിഹാരമ കമ്ടെത്തിയതിന് ശേഷമാണ് ഈ വിമത എംഎൽഎമാരുടെ ബിജെപി പാളയത്തിലേക്കുള്ള നീക്കം ഉയർന്നു വന്നത്. 

Conclusion:
Last Updated : May 26, 2019, 8:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.