കൊളംബോ: ശ്രീലങ്കയില്‍ നാല് മാസമായി തുടര്‍ന്നുകൊണ്ടിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി ശ്രീലങ്കന്‍ ഭരണകൂടം അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി അറിയിച്ചത്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 250 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരക്ക് ശേഷമാണ് ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഇരുപത്തിരണ്ടിന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നാല് മാസത്തോളം നീട്ടി.
അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് പിന്നാലെ പൊതു സുരക്ഷാ ഓര്‍ഡിനന്‍സിന് കീഴില്‍ അടിയന്തര ഘട്ടങ്ങളില്‍ കോടതി ഉത്തരവിന് കാത്തുനില്‍ക്കാതെ സുരക്ഷാ സേനക്ക് നടപടി സ്വീകരിക്കാമെന്ന പുതിയ നിയമം ഏറെ വിമര്‍ശനം ഉണ്ടാക്കി. രാജ്യത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് ഈ നിയമമെന്നാണ് വിമര്‍ശനം.