ETV Bharat / bharat

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട് - കൊവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്

ഓരോ ദിവസവും ആയിരം രോഗികള്‍ വച്ച് ഡല്‍ഹിയിലെ കുറവു വരുന്നുണ്ട്. നിലവില്‍ 6.5 ആണ് രോഗ പകര്‍ച്ചയുടെ ശരാശരി. 6840 പേര്‍ കൊവിഡ് ആശുപത്രികളില്‍ കഴിയുന്നുണ്ട്

satyendra jain  Covid  delhi govt  Corona spread in delhi  Containment zones  Market hotspots  ഡല്‍ഹിയില്‍ കൊവിഡ്  ഡല്‍ഹിയില്‍ കൊവിഡ് കണക്ക്  കൊവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്  ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
author img

By

Published : Sep 27, 2020, 5:01 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 3,327 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ വ്യക്തമാക്കി. ഓരോ ദിവസവും ആയിരം രോഗികള്‍ വച്ച് ഡല്‍ഹിയിലെ കുറവു വരുന്നുണ്ട്. നിലവില്‍ 6.5 ആണ് രോഗ പകര്‍ച്ചയുടെ ശരാശരി. 6,840 പേര്‍ കൊവിഡ് ആശുപത്രികളില്‍ കഴിയുന്നുണ്ട്.

107 കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ കൂടി സംസ്ഥാനത്ത് രൂപപ്പെട്ടു. ഇതോടെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളുടെ എണ്ണം 2,231 ആയി കുറഞ്ഞു. മാത്രമല്ല സംസ്ഥാനത്തെ പരിശോധനകള്‍ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പോസിറ്റീവാകുന്നവരെ കണ്ടെത്തി ചെറിയ കണ്ടെയ്‌ന്‍മെന്‍റ് സോണുകല്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വലിയ മാര്‍ക്കറ്റുകള്‍ നിലവില്‍ ഹോട്ട് സ്പോട്ടുകളല്ല. വീടുകള്‍ക്ക് സമീപത്തെ മാര്‍ക്കറ്റുകളെയാണ് ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ വലിയ മാര്‍ക്കറ്റുകളില്‍ തിരക്ക് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 60,000ന് മുകളില്‍ പരിശോധനകളാണ് ദിനംപ്രതി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.