ETV Bharat / bharat

പൊതു സ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നതിനെതിരെ ഹർജി

author img

By

Published : Jun 8, 2020, 2:53 PM IST

പൊതു സ്ഥലങ്ങളിൽ അണുനാശിനി തളിക്കുകയോ പുക പരത്തുകയോ ചെയ്യുന്നത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നില്ലെന്നും അണുനാശിനി തളിക്കുന്നത് കണ്ണുകൾക്ക് അപകടമുണ്ടാക്കുമെന്നും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു

coronavirus  arvind kejriwal  coronavirus crisis  Spraying disinfectants can cause adverse health effects: Plea in Delhi HC  അണുനാശിനി തളിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും: പൊതു താൽപര്യ ഹർജി
പൊതു താൽപര്യ ഹർജി

ന്യൂഡൽഹി: പൊതു സ്ഥലങ്ങളിലും ഓഫീസുകളിലും അണുനാശിനി തളിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശി സുശീൽ മഹാജനാണ് ഹർജി സമർപ്പിച്ചത്. പൊതു സ്ഥലങ്ങളിൽ അണുനാശിനി തളിക്കുകയോ പുക പരത്തുകയോ ചെയ്യുന്നത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നില്ലെന്നും അണുനാശിനി തളിക്കുന്നത് കണ്ണുകൾക്ക് അപകടമുണ്ടാക്കുമെന്നും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു.

കൂടാതെ, മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, ഡൽഹി സർക്കാർ, ഡൽഹി പൊലീസ് കമ്മീഷണർ എന്നിവരോട് ഹർജിയിൽ നിർദേശം തേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.