ETV Bharat / bharat

ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് സ്‌പൈസ് ജെറ്റ് ഈ മാസം 19 വിമാന സര്‍വീസുകള്‍ നടത്തും - ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് സ്‌പൈസ് ജെറ്റ് ഈ മാസം 19 വിമാന സര്‍വീസുകള്‍ നടത്തും

ഇതിനോടകം ആറ് വിമാന സര്‍വീസുകളിലായി വിദേശത്ത് കുടങ്ങിയ 1000 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

SpiceJet  Vande Bharat Mission  SpiceJet to operate 25 flights  SpiceJet will operate 25 flights  Indians stranded in UAE, Saudi Arabia and Oman  ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് സ്‌പൈസ് ജെറ്റ് ഈ മാസം 19 വിമാന സര്‍വീസുകള്‍ നടത്തും  സ്‌പൈസ് ജെറ്റ്
ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് സ്‌പൈസ് ജെറ്റ് ഈ മാസം 19 വിമാന സര്‍വീസുകള്‍ നടത്തും
author img

By

Published : Jul 6, 2020, 7:13 PM IST

ന്യൂഡല്‍ഹി: യുഎഇ, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ തിരിച്ചെത്തിക്കുന്നതിന് സ്‌പൈസ് ജെറ്റ് ഈ മാസം 19 വിമാന സര്‍വീസുകള്‍ നടത്തും. കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. 25 വിമാന സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനോടകം ആറ് വിമാന സര്‍വീസുകള്‍ സ്‌പൈസ് ജെറ്റ് നടത്തി. ജിദ്ദ, റിയാദ്, ദമാം, എന്നിവിടങ്ങളില്‍ കുടുങ്ങിയ 1000 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു.

വന്ദേ ഭാരത് മിഷന്‍ കൂടാതെ 200 ചര്‍ട്ടേഡ് വിമാന സര്‍വീസുകളും സ്‌പൈസ് ജെറ്റ് നടത്തിയിരുന്നു. ഇതിലൂടെ 30,000 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായും സ്‌പൈസ്‌ ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ്‌ സിംഗ് പറഞ്ഞു. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 3,512 ചരക്ക് വിമാന സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് നടത്തിയത്. യുഎസില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് ജൂലൈ 11 മുതല്‍ 19 വരെ 36 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വന്ദേ ഭാരത് മിഷന് കീഴില്‍ 2.37 ലക്ഷത്തോളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.