ന്യൂഡൽഹി: ലോക്ക് ഡൗണിനിടെ സ്‌പൈസ് ജെറ്റിന്‍റെ ആദ്യ ചരക്ക് വിമാനം ഇറാഖിലേക്ക് തിങ്കളാഴ്ച സർവീസ് നടത്തിയതായി എയർലൈൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഡൽഹിയിൽ നിന്നും ബി 737 ചരക്ക് വിമാനമാണ് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലേക്ക് സർവീസ് നടത്തിയത്. 20 ടൺ മെഡിക്കൽ സാമഗ്രികളാണ് വിമാനത്തിൽ കയറ്റി അയച്ചത്. മിഡിൽ ഈസ്റ്റുമായുള്ള ബന്ധം വീണ്ടും പുതുക്കിയതിനുള്ള ലക്ഷണമാണ് ആദ്യത്തെ ബാഗ്ദാദ് യാത്രയെന്ന് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.
ഡൽഹിയിൽ നിന്നും ബാഗ്ദാദിലേക്ക് ചരക്ക് സർവീസ് നടത്തി സ്‌പൈസ് ജെറ്റ് - ബി 737 ചരക്ക് വിമാനം
സ്‌പൈസ് ജെറ്റിന്‍റെ ബി 737 ചരക്ക് വിമാനമാണ് തിങ്കളാഴ്ച ഡൽഹിയിൽ നിന്നും ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലേക്ക് സർവീസ് നടത്തിയത്.