ന്യൂഡൽഹി: ഷാങ്‌ഹായിൽ നിന്നും വീണ്ടും കൊവിഡ് മെഡിക്കൽ സാമഗ്രികള്‍ ഡല്‍ഹിയില്‍ എത്തിച്ചു. ഏകദേശം 18 ടൺ സാമഗ്രികളുമായി ഞായറാഴ്‌ച രാത്രിയാണ് സ്‌പൈസ്‌ജെറ്റ് ഐജിഐ വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യയിൽ ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ കാർഗോ വിമാനങ്ങൾ, മെഡിക്കൽ ഇവാക്വേഷൻ വിമാനങ്ങൾ, മറ്റ് പ്രത്യേക ഫ്ലൈറ്റുകൾ എന്നിവയ്‌ക്ക് മാത്രമാണ് പ്രവർത്തനത്തിന് അനുവാദമുള്ളത്. ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം 522 ഓളം കാർഗോ ഫ്ലൈറ്റുകളാണ് സർവീസ് നടത്തിയത്. 3,993 ടണ്ണിലധികം ചരക്കുകളാണ് ഇതുവരെ ഇന്ത്യയിൽ എത്തിച്ചത്.
ചൈനയിൽ നിന്നും വീണ്ടും ആരോഗ്യ സാമഗ്രികള്‍ ഡല്‍ഹിയിലെത്തി
ഏകദേശം 18 ടൺ സാമഗ്രികളുമായി ഞായറാഴ്‌ച രാത്രിയാണ് സ്‌പൈസ്‌ജെറ്റ് ഐജിഐ വിമാനത്താവളത്തിൽ എത്തിയത്.