ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മെഡിക്കല്‍ വസ്തുക്കള്‍ എത്തിക്കുന്നതിനായി പുറപ്പെട്ട സ്‌പൈസ് ജെറ്റ് ഷാങ്ഹായില്‍ എത്തി. സ്‌പൈസ് ജെറ്റിന്‍റെ എസ്‌ജി 7016 ആണ് ഷാങ്ഹായിൽ എത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ രാജ്യത്തെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്‌പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ മൊത്തം കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 11,933 ആയി ഉയർന്നു. ഇതിൽ 10,197 സജീവ കേസുകളും 1,343 രോഗം ഭേദമായതും 392 മരണങ്ങളും ഉൾപ്പെടുന്നു.