ETV Bharat / bharat

ഗുവാഹത്തിയില്‍ നിന്നും സ്പൈസ് ജെറ്റിന് പുതിയ അന്താരാഷ്ട്ര സര്‍വ്വീസ് - spice jet

ഇന്‍റര്‍നാഷണല്‍ എയര്‍കണക്ടിവിറ്റി സ്കീമിന് കീഴിലാണ് ഗുവാഹത്തി - ധാക്ക സ്പൈസ് ജെറ്റ് പുതിയ അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കുന്നത്

ഗുവാഹത്തിയില്‍ നിന്നും സ്പൈസ് ജെറ്റിന് പുതിയ അന്താരാഷ്ട്ര സര്‍വ്വീസ്
author img

By

Published : Jun 2, 2019, 6:22 PM IST

ന്യൂഡൽഹി: ഗുവാഹത്തിയില്‍ നിന്നും സ്പൈസ് ജെറ്റിന് പുതിയ അന്താരാഷ്ട്ര സര്‍വ്വീസ് ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപനം. ഇന്‍റര്‍നാഷണല്‍ എയര്‍കണക്ടിവിറ്റി സ്കീമിന് കീഴിലാണ് ഗുവാഹത്തി - ധാക്ക സ്പൈസ് ജെറ്റ് പുതിയ അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കുന്നത്. വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്ക് യാത്ര സൗകര്യപ്രദമാക്കുക എന്നതാണ് സര്‍വ്വീസിന്‍റെ ലക്ഷ്യമെന്ന് ചീഫ് സെയിൽസ് ആന്‍റ് റവന്യൂ ഓഫീസർ ശിൽപ ഭാട്ടിയ പറഞ്ഞു. ഗുവാഹത്തി - ധാക്ക സര്‍വീസ് വിമാന സര്‍വീസ് മേഖലയില്‍ മറ്റൊരു നാഴികകല്ലായിരിക്കുമെന്നും അവര്‍ പറഞ്ഞു.

മെട്രോ, നോൺ മെട്രോ എന്നിവയുമായി ബന്ധിപ്പിക്കുന്ന 14 ആഭ്യന്തര സര്‍വ്വീസുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സര്‍വ്വീസ് ജൂണ്‍ 20നും അന്താരാഷ്ട്ര വിമാനം ജൂലൈ ഒന്നിനും സര്‍വ്വീസ് ആരംഭിക്കും. സ്പൈസ് ജെറ്റ് ഇപ്പോൾ 22 നഗരങ്ങളെ ബന്ധിപ്പിച്ച് 43 ദിവസ സര്‍വ്വീസ് നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.