ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍ ഒമാണ്ടുറാർ മെഡിക്കല്‍ കോളജില്‍ പ്രത്യേക കൊവിഡ് വാര്‍ഡ് ആരംഭിച്ചു. 500 കട്ടിലുകളും വെന്റിലേറ്റര്‍ സൗകര്യങ്ങളോടും കൂടിയാണ് വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുതിയതായി 500 ഡോക്ടര്‍മാരേയും 1,000 നഴ്സുമാരേയും 1508 ലാബ് ടെക്നീഷ്യന്മാരേയും നിയോഗിച്ചതായി കൊവിഡ് വാര്‍ഡ് സന്ദര്‍ശിച്ച ശേഷം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി അറിയിച്ചു.