ETV Bharat / bharat

ലോക്‌ഡൗൺ തുടരണമെന്ന് സ്‌പാനിഷ് ഡോക്‌ടർ എഥേൽ സെക്യൂറ - കൊവിഡ്

കൊവിഡ് മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കര്‍ശന ലോക്‌ഡൗണ്‍ നടപടികള്‍ തുടരണമെന്ന് ഇന്ത്യയിൽ ജോലി ചെയ്‌ത് പരിചയമുള്ള സ്‌പാനിഷ് ഡോക്‌ടർ എഥേൽ സെക്യൂറ അഭിപ്രായപ്പെട്ടു.

lockdown  corona  covid  Spanish Doctor on Lockdown  ലോക്‌ഡൗൺ  കൊറോണ വൈറസ്  കൊവിഡ്  സ്‌പാനിഷ് ഡോക്‌ടർ
ലോക്‌ഡൗൺ തുടരണമെന്ന് സ്‌പാനിഷ് ഡോക്‌ടർ ഡോക്‌ടർ എഥേൽ സെക്യൂറ
author img

By

Published : Apr 12, 2020, 11:52 AM IST

സ്പെയിനിന്‍റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് കൊവിഡ് സൃഷ്‌ടിച്ചിരിക്കുന്നത്. പ്രായഭേദമന്യേ യുവാക്കൾക്കും, മധ്യവയസ്‌കർക്കും, വൃദ്ധർക്കും കൊവിഡ് ബാധിക്കുന്നു. 10 മുതൽ 14 ദിവസം വരെ നീണ്ടു നിൽക്കുന്ന ചികിത്സക്ക് ശേഷം യുവാക്കൾ സുഖം പ്രാപിക്കുന്നു. കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന സ്‌പാനിഷ് ഡോക്‌ടർ എഥേൽ സെക്യൂറയുടെ വാക്കുകളാണിത്. സ്പെയിനിലെ കാസനോവയിലെ പ്രൈമറി ഹെൽത്ത് കെയർ സെന്‍ററിൽ ഫിസിഷ്യനായി ജോലി ചെയ്യുകയാണ് എഥേൽ. അന്താരാഷ്ട്ര ആരോഗ്യ സഹകരണ സംഘടനയുടെ കോർഡിനേറ്റർ കൂടിയാണ് എഥേൽ. 2000 മുതൽ 2008 വരെ ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ഗ്രാമവികസന ട്രസ്റ്റിൽ ഫിസിഷ്യനായി ജോലി അനുഷ്‌ഠിച്ചിരുന്നു. സ്പെയിനിലെ നിലവിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് എഥേൽ ഇടിവി ഭാരതുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ.

സ്പെയിൻ ഇപ്പോഴും ലോക്‌ഡൗൺ തുടരുകയാണ്. 150000ത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 15,000 കടന്നു. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ജനങ്ങൾ പുറത്തേക്ക് പോകുന്നത്. ലോക്‌ഡൗണിനെ തുടർന്ന് മരണസംഖ്യ കുറയുന്നതും സ്‌പെയിനിൽ നമുക്ക് കാണാനാകും. ചൈനയിൽ പ്രായമായവർക്കാണ് കൊവിഡ് പെട്ടെന്ന് പിടിപെട്ടതെങ്കിൽ സ്പെയിനില്‍ ചെറുപ്പക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനയിലൂടെ രോഗം കണ്ടെത്തി ചികിത്സ നൽകുകയാണ് സ്‌പെയിനിലെ സർക്കാർ ചെയ്യുന്നത്. രോഗ ലക്ഷണം കാണിക്കുന്നവരെ കണ്ടെത്തി അവർക്ക് വീടുകളിലേക്ക് മെഡിക്കൽ സംവിധാനം എത്തിക്കുന്നു. പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെ ഡോക്‌ടർമാർ ഫോണിലൂടെയും മറ്റ് ഓൺലൈൻ മാര്‍ഗങ്ങളിലൂടെയുമാണ് 70 ശതമാനം കേസുകളിലും രോഗികളുടെ അവസ്ഥ മനസിലാക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെയും മെഡിക്കൽ ഉദ്യോഗസ്ഥരുടെയും സഞ്ചാരം പോലും സർക്കാർ ശക്‌തമായി നിരോധിച്ചുട്ടുണ്ട്. രോഗികളുമായി സമ്പർക്കത്തിൽ വരാതെ വളരെ മികച്ച രീതിയിലാണ് ഡോക്‌ടർമാർ സാഹചര്യം കൈകാര്യം ചെയ്യുന്നത്. രോഗം മൂർച്ഛിച്ച കേസുകൾ മാത്രമാണ് ആശുപത്രികളിലെ ഐസിയു സംവിധാനത്തിലേക്ക് എത്തിക്കുന്നത്. ശ്വാസതടസം അനുഭവപ്പെടുന്നവർക്ക് വെന്‍റിലേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഐസിയുവിലേക്ക് വരുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറഞ്ഞു വരുന്നുണ്ട്.

സ്‌പെയിനിലെ എല്ലാ ആശുപത്രികളിലും സാധാരണ രോഗങ്ങൾക്കുള്ള ചികിത്സ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് ജനങ്ങൾക്കായി കാഴ്‌ച വെക്കുന്നത്. രാജ്യത്തെ ഐസിയുവുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. അവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ കഠിനമായി പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പടരുന്നത് തടയാനായി ഓരോ രാജ്യവും പല മുൻകരുതലുകളും എടുക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ സംഭവിക്കാൻ പോകുന്ന അപകടം കണക്കു കൂട്ടുന്നതിന് അപ്പുറമായിരുക്കും. ഫെബ്രുവരി 24ന് ബാഴ്‌സലോണയിലാണ് സ്പെയിനിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. തുടർന്ന് കൊവിഡ് രാജ്യത്ത് പടർന്ന് പിടിക്കുകയായിരുന്നു.

ശരിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന് ഇന്ത്യയിൽ ജോലി ചെയ്‌ത് പരിചയമുള്ള ഡോ. എഥേൽ പറയുന്നു. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌താൽ ആരോഗ്യസംരക്ഷണ സംവിധാനം തകരാറിലാകുമെന്നും സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നിലവിലെ ലോക്‌ഡൗൺ നടപടികൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.